ബ്രൊമെല്യേസി

ബ്രൊമെല്യേസി
കൈതച്ചക്ക
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Commelinids
Order:
Family:
Bromeliaceae

Subfamiles
  • Bromelioideae
  • Pitcairnioideae
  • Tillandsioideae

ഏകദേശം 3170 സ്പീഷിസുകളുള്ള ഒരു വലിയ സസ്യകുടുംബമാണ് ബ്രൊമെല്യേസി (Bromeliaceae). നമുക്ക് സുപരിചിതമായ കൈതച്ചക്ക (Pineapple) ഈ കുടുംബത്തിലെ ഒരംഗമാണ്. ഈ കുടുംബത്തിൽ അധിസസ്യങ്ങൾ, ലിത്തോഫൈറ്റുകൾ, പാറകളിൽ വളരുന്ന സസ്യങ്ങൾ, മണ്ണിൽ വളരുന്ന സസ്യങ്ങൾ എന്നിവയെല്ലാം ഉൾകൊള്ളുന്നു.[2] ഈ സസ്യകുടുംബത്തിന്റെ ഉപകുടുംബമാണ് ബ്രൊമെല്യോയ്ഡെ , ബ്രൊമെല്യേസി കുടുംബത്തിലെ താഴ്ന്ന അണ്ഡാശത്തോടു കൂടിയ ചെടികൾ (ഉദാ., കൈതച്ചക്ക) എല്ലാം ഇവയിൽ പെടുന്നു.[3] ഈ സസ്യ കുടുംബത്തിലെ വലിയ സസ്യം പുയ റൈമോണ്ടിയും ചെറുത് സ്പാനിഷ് മോസ്സുമാണ്. കൂടുതൽ വൈവിധ്യമുള്ള സസ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു സസ്യകുടുംബം കൂടിയാണ് ബ്രൊമെല്യേസി. ഇവ പലതരം കാലാവസ്ഥയേയും അതിജീവിക്കാൻ കഴിവുള്ളവയാണ്. ഈ കുടുംബത്തിലെ സസ്യങ്ങളുടെ പൂങ്കുലകൾ വിവിധതരത്തിലുള്ളവയാണ്, 10 മീറ്റർ ഉയരത്തിൽ എത്തുന്നതും എന്നാൽ ചിലത് 2 മില്ലി മീറ്റർ മാത്രം വലിപ്പമുള്ളവയും മറ്റുചിലത് ചെടിക്കുപുറത്തേക്ക് വരാത്ത പൂക്കളോട് കൂടിയവയുമാണ്. അധിസസ്യങ്ങളും (Epiphytes) മണ്ണിൽ വളരുന്ന സസ്യങ്ങളും ഉള്ളതിനാൽ പറ്റുവേരുകളുള്ളവയും, നാരുവേരുകളും തായ്‌വേരുകളും ചേർന്നുള്ള സസ്യങ്ങളും ഈ കുടുംബത്തിലുണ്ട്.

ഉപകുടുംബങ്ങൾ

രൂപഘടന, സ്വഭാവ സവിശേഷത എന്നിവയെ ആസ്പദമാക്കി ബ്രൊമെല്യേസി കുടുംബത്തിനെ ഉപകുടുംബങ്ങളായി തിരിച്ചിരിക്കുന്നു. ബ്രൊമെല്യോയ്ഡെ, ടില്ലാൻഡ്സ്യോയ്ഡെ,പിറ്റ്കൈർന്യോയ്ഡെ എന്നിവ പ്രധാന ഉപകുടുംബങ്ങളാണ്.

  • ബ്രൊക്കിന്യോയ്ഡെ
  • ലിന്റാമാന്യോയിഡെ
  • ടില്ലാൻഡ്സ്യോയ്ഡെ
  • ഹെക്ടിയോയ്ഡെ
  • നാവ്യോയ്ഡെ
  • പിറ്റ്കൈർന്യോയ്ഡെ
  • പുയോയ്ഡെ
  • ബ്രൊമെല്യോയ്ഡെ

ജീനസ്സുകൾ

  • അക്കാന്തോസ്റ്റാക്കിസ് (2ലസ്പീഷിസ്)
  • എയ്ക്ക്മിയ (255 സ്പീഷിസ്)
  • അനാനാസ് (7 സ്പീഷിസ്)
  • ആൻഡ്രോലെപ്പിസ് (1 സ്പീഷിസ്)
  • അരിയോകോക്കസ് (9 സ്പീഷിസ്)
  • ബിൽബെർജിയ (64 സ്പീഷിസ്)
  • ബ്രൊമിലിയ (56 സ്പീഷിസ്)
  • കാനിസ്ട്രോപ്സിസ് (11 സ്പീഷിസ്)
  • കാനിസ്ട്രം (13 സ്പീഷിസ്)
  • ക്രിപ്റ്റാന്തസ് (66 സ്പീഷിസ്)
  • ഡൈനാകാന്തോൺ (1 സ്പീഷിസ്)
  • ഡിസ്റ്റെഗാന്തസ് (2 സ്പീഷിസ്)
  • എഡ്മുണ്ഡോവ (3 സ്പീഷിസ്)
  • എ‍ഡ്വാൻഡ്രിയ (1 സ്പീഷിസ്)
  • ഫസിക്കുലേറിയ (1 സ്പീഷിസ്)
  • ഫേർൻസീയ (2 സ്പീഷിസ്)
  • ഗ്രൈജിയ (33 സ്പീഷിസ്)
  • ഹൊഹെൻബെർജിയ (56 സ്പീഷിസ്)
  • ഹൊഹെൻബെർജിയോപ്സിസ് (1 സ്പീഷിസ്)
  • ലിമാന്യ (9 സ്പീഷിസ്)
  • നിയോഗ്ലാസ്യോവ്യ (3 സ്പീഷിസ്)
  • നിയോറെഗെല്യ (112 സ്പീഷിസ്)
  • നിദുലാരിയം (45 സ്പീഷിസ്)
  • ഒക്കാഗാവ്യ (4 സ്പീഷിസ്)
  • ഓർത്തോഫില്ലം (53 സ്പീഷിസ്)
  • പോർട്ട്യെ (9 സ്പീഷിസ്)
  • പ്സ്യൂഡെക്മിയ (1 സ്പീഷിസ്)
  • പ്സ്യൂഡനനാസ് (1 സ്പീഷിസ്)
  • ക്വസ്നെല്യ (20 സ്പീഷിസ്)
  • റോൺബെർഗിയ (14 സ്പീഷിസ്)
  • ഉർസുലെ (2 സ്പീഷിസ്)
  • വിറ്റ്രോക്ക്യ (6 സ്പീഷിസ്)
  • ബ്ര്വക്കേറിയ (6 സ്പീഷിസ്)
  • ബ്രൊക്കീന്യ (20 സ്പീഷിസ്)
  • കൊന്നെല്ല്യ (6 സ്പീഷിസ്)
  • കോട്ടൺഡോർഫ്യ (1 സ്പീഷിസ്)
  • ഡ്യൂട്ടെറോകൊഹ്ന്യ (18 സ്പീഷിസ്)
  • ഡൈക്യ (180 സ്പീഷിസ്)
  • എങ്കോലിറിയം (22 സ്പീഷിസ്)
  • ഫോസ്റ്റെറെല്ല (30 സ്പീഷിസ്)
  • ഹെച്ച്ട്ടിയ (52 സ്പീഷിസ്)
  • ലിന്റ്മാനിയ (38 സ്പീഷിസ്)
  • നാവിയ ( 93 സ്പീഷിസ്)
  • പെപിനിയ (57 സ്പീഷിസ്)
  • പിറ്റ്കൈർനിയ (331 സ്പീഷിസ്)
  • പുയ ( 219 സ്പീഷിസ്)
  • സെക്ക്വൻസ്യ ( 1 സ്പീഷിസ്)
  • സ്റ്റെയർബ്രോമില്യ (6 സ്പീഷിസ്)
  • അൽക്കാന്റാരിയെ (23 സ്പീഷിസ്)
  • കാറ്റോപ്സിസ് (18 സ്പീഷിസ്)
  • ഗ്ലോമറോപിറ്റ്കൈർന്യ (2 സ്പീഷിസ്)
  • ഗുസ്മാനിയ (207 സ്പീഷിസ്)
  • മെസോബ്രോമില്യ (9 സ്പീഷിസ്)
  • റാസിനിയെ (61 സ്പീഷിസ്)
  • ടില്ലാൻഡ്സ്യ (609 സ്പീഷിസ്)
  • വ്റൈസെ (261 സ്പീഷിസ്)
  • വെറോഹ്യ (87 സ്പീഷിസ്)

ചിത്രശാല

അവലംബം

  1. Angiosperm Phylogeny Group (2009), "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III", Botanical Journal of the Linnean Society, 161 (2): 105–121, doi:10.1111/j.1095-8339.2009.00996.x, archived from the original on 2017-05-25, retrieved 2010-12-10
  2. Mabberley, D.J. (1997). The Plant Book. Cambridge: Cambridge University Press.
  3. Judd, Walter S. Plant systematics a phylogenetic approach. 3rd ed. Sunderland, MA: Sinauer Associates, Inc., 2007.