ഫ്ലുക്കോർഷ്യേസീ

Flacourtia indica

ഇപ്പോൾ നിലവിൽ ഇല്ലാത്ത ഒരു സസ്യകുടുംബം ആണ് ഫ്ലുക്കോർഷ്യേസീ (Flacourtiaceae). ഇതിൽ ഉണ്ടായിരുന്ന അംഗങ്ങളെയെല്ലാം പല കുടുംബത്തിലേക്ക് മാറ്റിപ്പാർപ്പിക്കുകയുണ്ടായി. പ്രധാനമായും അക്കാരിയേസീ, സാമിഡേസീ, സാലിക്കെസീ എന്നീ കുടുംബത്തിലേക്കാണ് മാറ്റിയിട്ടുള്ളത്. ഈ കുടുംബത്തിനു നൽകിയിരുന്ന നിർവചനത്തിന്റെ അപര്യാപ്തത കാരണം പരിചയമില്ലാത്ത ജനുസുകളെയെല്ലാം കൊണ്ടുപോയിത്തള്ളാനുള്ള ഒരു കുടുംബമായി ഇതു മാറി.

പഴയ വർഗ്ഗീകരണപ്രകാരം ഇതിൽ 89 ജനുസുകളിലായി 800 -ലേറെ സ്പീഷിസുകൾ ഉണ്ടായിരുന്നു. ഇതിലെ ടൈപ്പ് ജനുസായ ഫ്ലുക്കോർഷ്യ അടക്കം പലതിനെയും സാലിക്കേസീ കുടുംബത്തിലേക്കു മാറ്റി.

മുൻപ് ഫ്ലുക്കോർഷ്യേസീ കുടുംബത്തിൽ ഉണ്ടായിരുന്ന ജനുസുകൾ (ഇപ്പോഴത്തെ കുടുംബം വലയത്തിനുള്ളിൽ

അവലംബം

  1. Alford, M. H. (2006). "ഗെറാർഡിനേസീ: a new family of African flowering plants unresolved among Brassicales, Huerteales, Malvales, and Sapindales". Taxon. 55 (4): 959–964. doi:10.2307/25065689. JSTOR 25065689.