ലഡ്ഡു
ലഡ്ഡു | |
---|---|
ലഡ്ഡു | |
ഉത്ഭവ വിവരണം | |
ഉത്ഭവ രാജ്യം: | ഇന്ത്യ |
വിഭവത്തിന്റെ വിവരണം | |
വിളമ്പുന്ന തരം: | മധുരപലഹാരം, സ്നാക്, |
പ്രധാന ഘടകങ്ങൾ: | മാവ്, പാൽ, പഞ്ചസാര |
ഏഷ്യൻ രാജ്യങ്ങളിലെ ഒരു മധുരപലഹാരമാണ് ലഡ്ഡു (Hindi: लड्डू; Urdu: لڈو) ഇംഗ്ലീഷ്: Laddu or Laddoo (Telugu:లడ్డు, Marathi: लाडू , kannada:ಲಾಡು , Tamil:லட்டு) ഇതിനു വേണ്ടിയുള്ള മാവ് തയ്യാറാക്കി പഞ്ചസാര മിശ്രിതവുമായി ചേർത്ത് വേവിച്ച് പിന്നീട് പന്തു ആകൃതിയിൽ ഉരുട്ടിയാണ് ഇത് ഉണ്ടാക്കുന്നത്. ഇന്ത്യയിലും മറ്റും സന്തോഷാവസരങ്ങളിൽ മധുരം പകരുന്ന രീതിയുണ്ട്. ലഡ്ഡുവും ജിലേബിയും പ്രധാനമായും ഈ അവസരങ്ങളിലാണ് ഭക്ഷിക്കുന്നത്. തിരുപ്പതി ക്ഷേത്രത്തിൽ വലിപ്പമേറിയ ലഡ്ഡു പ്രസാദമായി നല്കുന്നുണ്ട്.
പേരിനു പിന്നിൽ
ചെറിയ പന്ത് എന്നർത്ഥം വരുന്ന സംസ്കൃതത്തിലെ ലത്തിക അഥവ ലഡ്ഡുക എന്ന പദത്തിൽ നിന്നാണ് ലഡ്ഡു പരിണമിച്ചത്.
ഉപയോഗം
ഉത്സവസമയങ്ങളിലാണ് ഈ മധുരപലഹാരം കൂടുതലായും ഉണ്ടാക്കുന്നത് . ഇന്ത്യയിലെ വിവാഹങ്ങളിലും അനുബന്ധ ചടങ്ങുകളിലും ഈ പലഹാരം ധാരാളമായി കഴിക്കുന്നു. കൂടാതെ അമ്പലങ്ങളിൽ നൈവേദ്യമായും, പ്രസാദമായും നൽകുന്ന പതിവുണ്ട്.