ഊത്തപ്പം
ഊത്തപ്പം | |
---|---|
ഉത്തപ്പം | |
ഉത്ഭവ വിവരണം | |
ഉത്ഭവ രാജ്യം: | ഇന്ത്യ |
പ്രദേശം / സംസ്ഥാനം: | തെക്കേ ഇന്ത്യ |
വിഭവത്തിന്റെ വിവരണം | |
പ്രധാന ഘടകങ്ങൾ: | അരിപ്പൊടി |
തെക്കെ ഇന്ത്യയിൽ പ്രധാനമായും തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു ഭക്ഷണവിഭവമാണ് ഊത്തപ്പം (Tamil: ஊத்தப்பம்) (Telugu:ఉతప్పం ) (കന്നഡ: ಉತ್ತಪ್ಪಾ). ദോശയുടെ പോലെ തന്നെ ഇരിക്കുന്ന ഒരു വിഭവമാണ് ഇത്. ഇതിന്റെ മാവ് ഉണ്ടാക്കുന്ന ഉഴുന്ന്, അരി 1:3 എന്ന അനുപാതത്തിൽ ചേർത്താണ് ഉണ്ടാക്കുന്നത്. [1]. ഊത്തപ്പം ദോശയിൽ നിന്ന് വ്യത്യസ്തമായി നല്ല കട്ടിയിലാണ് ഉണ്ടാക്കുന്നത്. ദോശ ഉണ്ടാക്കുന്നതുപോലെ തട്ടിൽ മാവ് പരത്തിയാണ് ഉത്തപ്പവും ഉണ്ടാക്കുന്നത്. ഇതിന്റെ മുകളിൽ പിന്നീട് തക്കാളി, സവാള എന്നിവ ചെറുതായി അരിഞ്ഞ മിശ്രിതം രുചിക്ക് വേണ്ടി ചേർക്കുന്നു.
തരങ്ങൾ
ഇതിന്റെ പല തരങ്ങളിൽ തക്കാളി, സവാള മിശ്രിതത്തിനു പകരം തേങ്ങയും ചേർക്കാറുണ്ട്. കൂടാതെ ചില തരങ്ങളിൽ പച്ചക്കറികളും മിശ്രിതമായി ചേർക്കുന്നു. വിദേശങ്ങളിൽ ഉത്തപ്പം ഇന്ത്യൻ പിറ്റ്‌സ എന്ന പേരിലും അറിയപ്പെടുന്നു.
മാവ് അരിയും ഉഴുന്നും മറ്റും തയ്യാറാക്കുന്നത് ഒഴിവാക്കി പെട്ടെന്നുണ്ടാക്കുന്ന രീതിയിൽ ഇതിന്റെ മാവ് മിശ്രിതം സാധാരണ ലഭ്യമാണ്. ഒരു സാധാരണ വലിപ്പമുള്ള ഉത്തപ്പത്തിൽ 180 കലോറി അടങ്ങുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ കൂടെ സാധാരണ കഴിക്കാൻ കൂട്ടുന്നത് സാമ്പാർ, തേങ്ങ ചട്‌ണി എന്നിവയാണ്.