പ്ലാങ്ക്ടൺ
വളരെ വലിയ ജലമണ്ഡലങ്ങളിൽ കണ്ടുവരുന്ന ഒരുകൂട്ടം വ്യത്യസ്തങ്ങളായ ജീവജാലങ്ങളാണ് പ്ലാങ്ക്ടൺ (Plankton) (ഏകവചനം പ്ലാങ്ക്ടർ), ഇവയ്ക്ക് ഒഴുക്കിനെതിരെ നീന്താനുള്ള കഴിവില്ല.[1] മത്സ്യങ്ങൾ, തിമിംഗിലങ്ങൾ പോലുള്ള ജലജീവികൾക്ക് ഭക്ഷണം കൂടിയാണിവ.
ബാക്ടീരിയ, ആർക്കീയ, ആൽഗ, പ്രോട്ടോസോവ എന്നിവയും ഇത്തരം ജീവിവർഗ്ഗങ്ങളിൽ ഉൾപ്പെടുന്നു. വംശജനിതക, ജൈവവർഗ്ഗീകരണ സവിേശേഷതകളെ അപേക്ഷിച്ച് സ്ഥലസവിശേഷതകൾകൊണ്ടാണ് പ്ലാങ്ക്ടൺ വേറിട്ട് നിൽക്കുന്നത്.
മിക്ക് പ്ലാങ്ക്ടൺ വർഗ്ഗങ്ങളും വലിപ്പത്തിൽ അതിസൂക്ഷമ ഘടകങ്ങളാണ്. എന്നാൽ വലിപ്പത്തിൽ വലിയ പ്ലാങ്ക്ടണും ഉണ്ട്. ജെല്ലിഫിഷ് അതിനൊരുദാഹരണമാണ്. [2]സാങ്കേതികമായി ജലനിരപ്പിൽ ജീവിക്കുന്ന ജീവികൾ ഉൾപ്പെടുന്നതല്ല പ്ലാങ്ക്ടൺ, അവ പ്ലൂസ്റ്റൺ ആണ്, ജലാശയങ്ങളിലൂടെ തുടർച്ചായായി നീന്താൻ കഴിവുള്ളവ നെക്ടോണുമാണ്.
സംജ്ഞാശാസ്‌ത്രം
പ്ലാങ്ക്ടോസ് πλαγκτός എന്ന ഗ്രീക്ക് നാമവിശേഷണത്തിൽ നിന്നാണ് പ്ലാങ്ക്ടോൺ എന്ന പദം ഉണ്ടായത്. [3]ദൂതകർമ്മം എന്നർത്ഥമാക്കുന്നതാണത്. 1887-ൽ വിക്ടർ ഹെൻസനാണ് ആ പേര് ആദ്യമായി ഉപയോഗിക്കുന്നത്.[4][5] ലംബദിശയിൽ നൂറോളം മീറ്ററുകൾ ഒരൊറ്റ ദിവസത്തിൽ സഞ്ചരിക്കാൻ പറ്റുന്ന രൂപങ്ങളും ഇവയ്ക്കുണ്ട്. ചുറ്റുമുള്ള ജലാശയ സഞ്ചാരത്തിനനുസൃതമായിട്ടാണ് അവയുടെ ലംബദിശചലനത്തിന് വ്യത്യാസം ഉണ്ടാകുന്നത്. എന്നാൽ മിക്കപ്പോഴും പ്ലാങ്ക്ടൺ ജലസഞ്ചാരദിശയിലാണ് സഞ്ചരിക്കുക. ഇത് നെക്ടോൺ ജീവികളായ മത്സ്യങ്ങൾ, സ്ക്വിഡുകൾ, കടൽ സസ്തനികൾ എന്നിവയിൽ നേരെ തിരിച്ചാണ്. ഇവയ്ക്ക് ജലസഞ്ചാരത്തിന്റെ എതിർദിശയിലും സഞ്ചരിക്കാനും, പരിസ്ഥിതിയനുസരിച്ച് സ്ഥാനം ഉറപ്പിക്കാനും കഴിയും.
പ്ലാങ്ക്ടണിന് ഉള്ളിൽ തന്നെ ഹോളോ പ്ലാങ്കടൺ പ്ലാങ്ക്ടൺ ആയിതന്നെ ജീവിച്ച് തീർക്കുന്നു.(മിക്ക ആൽഗ, കോപ്പിപോഡ്സ്, സാൽപ്പ്സ്, ചില ജെല്ലിഫിഷ് എന്നിവ) മെറോപ്ലാങ്ക്ടൺ മാത്രമാണ് ജീവിതത്തിന്റെ കുറച്ച് സമയം മാത്രം പ്ലാങ്ക്ടൺആയി ജീവിക്കുന്നത്. അവ പിന്നീട് നെക്ടിക്(നീന്തുന്ന), ബെൻതിക്(ജലനിരപ്പിൽ) ആയി ജീവിക്കുന്നു. കടൽച്ചേന,നക്ഷത്രമത്സ്യം, ക്രസ്റ്റേഷ്യൻ, കടൽ വിര, മിക്ക മത്സ്യങ്ങൾ എന്നിവ ഉദാഹരണം.[6]
ബാക്കിയുള്ള പോഷകങ്ങളുടെ തോത്, ജലാശയത്തിന്റെ സ്ഥിതി മറ്റുള്ള പ്ലാങ്ക്ടൺ എന്നിവയുടെ അടിസ്ഥാനത്തിലാമ് പുതിയ പ്ലാങ്ക്ടൺ ഉണ്ടാകുന്നത്.[7]
പ്ലാങ്ക്ടോൺ പഠനശാഖയെ പ്ലാങ്ക്ടോളജി എന്നാണ് വിളിക്കുന്നത്, പ്ലാങ്ക്ടോൺ -ന്റെ ഏകവചനമാണ് പ്ലാങ്ക്ടർ.[8] പ്ലാങ്ക്ടോണിക് നാമവിശേഷണംതന്നെയാണ് മിക്ക ഇടങ്ങളിലും ഉപയോഗിച്ചുപോരുന്നത്. എന്നിരുന്നാലു പ്ലാങ്ക്ടിക് ആണ് ശരിയായ പ്രയോഗം. ഗ്രീക്ക് വാക്യങ്ങളിൽ നിന്ന് ഇംഗ്ലീഷ് വാക്ക്യങ്ങളെ ഉണ്ടാക്കിയെടുക്കുമ്പോൾ ലിംഗ വചനങ്ങൾ നഷ്ടപ്പെടുന്നു, തുടർന്ന് ഉപയോഗിക്കപ്പെടുന്നത് വാക്യത്തിന്റെ അർത്ഥത്തെ മാത്രമാണ്.[9]
ആഹാര ശൃംഖലവിഭാഗം
പ്ലാങ്ക്ടൺ പ്രധാനമായും ആഹാരശൃഖലശ്രേണി വിഭാഗമായി തരംതിരിച്ചിരിക്കുന്നു.
- ഫൈറ്റോപ്ലാങ്ക്ടൺ (ചെടി എന്നർത്ഥം വരുന്ന പൈത്തൺ എന്ന ഗ്രീക്ക് വാക്കിൽ നിന്ന്), പ്രകാശസംശ്ലേഷണം നടത്താൻ മതിയായ വെളിച്ചമുള്ള ജലോപരിതലത്തിൽ കാണപ്പെടുന്ന , ഓട്ടോട്രോപ്പിക് പൈറോക്രയോടിക് അല്ലെങ്കിൽ യൂക്ക്രയോടിക് ആൽഖകൾ. ഡയറ്റോമുകൾ, സയനോബാക്ടീരിയ, ഡൈനോഫ്ലാഗെലാറ്റ്സ്, കോകോലിത്തോഫോറസ് എന്നിവ പ്രധാന വിഭാഗങ്ങൾ.
- സൂപ്ലാങ്ക്ടൺ (മൃഗം എന്നർത്ഥമാക്കുന്ന സൂൺ എന്ന ഗ്രീക്ക് പദത്തിൽ നിന്ന്), മറ്റ് പ്ലാങ്ക്ടണിനെ ഭക്ഷിക്കുന്നചെറിയ പ്രോട്ടോസോവ, ജന്തുക്കൾ. അതിന്റെ ചില മുട്ടകൾ , വലിയ നെക്ടോണിക് മൃഗങ്ങളായ മത്സ്യങ്ങൾ, അനലിഡ എന്നിവയുടെ ലാർവകൾ, ഉൾപ്പെടുന്നവയാണിത്.
- ബാക്ടീരിയോപ്ലാങ്ക്ടൺ, ജലമേഖലകൾക്കടിയിൽ റീമിനറലൈസിംഗ് ചെയ്യുന്നതിന് പ്രധാന പങ്ക് വഹിക്കുന്ന ബാക്ടീരിയ , ആർക്കീയ.(പ്രോകാരിയോടിക് ഫൈറ്റോപ്ലാങ്ക്ടൺ എന്നിവയും ബാക്ടീരിയോപ്ലാങ്ക്ടണാണ്)
- മൈക്കോപ്ലാങ്ക്ടൺ, പൂപ്പൽ, ബാക്ടീരിയോപ്ലാങ്ക്ടൺ പോലുള്ള പൂപ്പൽ പോലുള്ള ജീവികൾ എന്നിവയും റീമിനലൈസേഷന് പ്രധാന പങ്ക് വഹിക്കുന്നുണ്ട്.[10]
പ്ലാങ്ക്ടൺ വിഭാഗത്തെ ഉത്പാദകർ, ഉപഭോക്താക്കൾ, പുനഃനിർമ്മാതാക്കൾ എന്നിവയായി തരംതിരിച്ചിരിക്കുന്നു. എന്നിരുന്നാലും ആഹാര ശൃംഖലവിഭാഗ ശ്രേണിയെ നേരിട്ട് തരംതിരിക്കാൻ കഴിയില്ല. ഉദാഹരണത്തിന് മിക്ക് ഡൈനോഫ്ലാഗെല്ലാറ്റെസ്കുൾ പ്രകാശസംശ്ലേണ നിർമ്മാതാക്കളോ ഹെട്രെട്രോപിക് ഉപഭോക്താക്കളോ ആണ്, പല സ്പീഷീസുകളും ഇവ രണ്ടും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള സമ്മിശ്ര ആഹാരശൃംഖലവിഭാഗ ശ്രേണിയെ മിക്സോട്രോപ്പി എന്നാണ് വിളിക്കുന്നത്. അവ നിർമ്മാതാക്കളും, ഉത്പാദകരുാമയി വർത്തിക്കുന്നു. സ്ഥലകാല സവിശേഷതകൾ അനുസരിച്ച് അവ രണ്ടിലും ഏതെങ്കിലും ഒന്നാകുന്നു. [11][12]
References
- ↑ Lalli, C.; Parsons, T. (1993). Biological Oceanography: An Introduction. Butterworth-Heinemann. ISBN 0 7506 3384 0.
- ↑ John Dolan (November 2012). "Microzooplankton: the microscopic (micro) animals (zoo) of the plankton" (PDF). Archived from the original (PDF) on 2016-03-04. Retrieved 2018-06-03.
- ↑ Thurman, H. V. (1997). Introductory Oceanography. New Jersey, USA: Prentice Hall College. ISBN 0-13-262072-3.
- ↑ Hensen, V. 1887. Uber die Bestimmung des Planktons oder des im Meere treibenden Materials an Pflanzen und Thieren. V. Bericht der Commission zur Wissenschaftlichen Untersuchung der Deutschen Meere, Jahrgang 12-16, p. 1-108, [1].
- ↑ "Online Etymology Dictionary". etymonline.com.
- ↑ Karleskint, George; Turner, Richard; Small, James (2013). "Chapter 17: The Open Sea". Introduction to Marine Biology (4th ed.). Brooks/Cole. ISBN 978-1-133-36446-7.
- ↑ Agrawai, Anju; Gopnal, Krishna (2013). Biomonitoring of Water and Waste Water. Retrieved April 2, 2018.
{cite book}
:|work=
ignored (help) - ↑ "plankter - marine biology". Encyclopædia Britannica.
- ↑ Emiliani, C. (1991). "Planktic/Planktonic, Nektic/Nektonic, Benthic/Benthonic". Journal of Paleontology. 65 (2): 329. JSTOR 1305769.
- ↑ Wang, G., Wang, X., Liu, X., & Li, Q. (2012). Diversity and biogeochemical function of planktonic fungi in the ocean. In: C. Raghukumar (ed.), Biology of marine fungi. Springer Berlin Heidelberg, p. 71-88, [2].
- ↑ Hartmann, M.; Grob, C.; Tarran, G.A.; Martin, A.P.; Burkill, P.H.; Scanlan, D.J.; Zubkov, M.V. (2012). "Mixotrophic basis of Atlantic oligotrophic ecosystems". Proc. Natl. Acad. Sci. USA. 109 (15): 5756–5760. doi:10.1073/pnas.1118179109. PMC 3326507. Archived from the original on 2021-04-17. Retrieved 28 April 2017.
- ↑ Ward, B.A.; Follows, M.J. (2016). "Marine mixotrophy increases trophic transfer efficiency, mean organism size, and vertical carbon flux". Proc. Natl. Acad. Sci. USA. 113 (11): 2958–2963. doi:10.1073/pnas.1517118113. PMC 4801304. Archived from the original on 2019-10-05. Retrieved 28 April 2017.