യുടിസി+01:30 എന്നത് യുടിസിയിൽനിന്നും +01:30 സമയം വ്യത്യാസമുള്ള ഒരു തിരിച്ചറിയൽ കോഡാണ്. ഇത് യൂണിവേഴ്സൽ സ്റ്റാന്റേഡ് സമയത്തിൽ നിന്നു 01 മണിക്കൂർ 30 മിനിട്ട് മുന്നോട്ടുള്ള സമയമേഖലയാണ്. ഈ സമയമേഖല ഇപ്പോൾ ഉപയോഗത്തിലില്ല. ഓറഞ്ച് ഫ്രീ സ്റ്റേറ്റ്, ട്രാൻസ്‍വാൽ എന്നീ ഗവൺമെന്റുകളാണ് ഈ സമയമേഖല ഉപയോഗിച്ചിരുന്നത്. 1892 മുതൽ 1903 വരെ ഇപ്പോഴത്തെ സൗത്ത് ആഫ്രിക്കയായ കേപ് കോളനിയും ഇത് ഉപയോഗിച്ചിരുന്നു. മുൻ ജർമൻ സൈത്ത് വെസ്റ്റ് ആഫ്രിക്കയിലും ഇത് ചെറുരീതിയിൽ ഉപയോഗത്തിലുണ്ടായിരുന്നു.