ഹാലൊജനുകളുടെ കൂട്ടത്തിൽ പെടുന്ന ഒരു മൂലകമാണ് അയോഡിൻ. പ്രകൃതിയിൽ സുലഭമായ ഈ മൂലകം മനുഷ്യനടക്കമുള്ള ജീവജാലങ്ങൾക്ക് അത്യാവശ്യവുമായ ഒന്നാണ്. സാധാരണ സാഹചര്യങ്ങളിൽ അയോഡിൻ വയലറ്റ് നിറത്തിലുള്ള മൂലകമാണ്. ഇതിന്റെ സാന്ദ്രത 4.933 g·cm−3 -റും, അയോഡിന്റെ അണുസംഖ്യ 53-ഉം പ്രതീകം I എന്നുമാണ്. ആവർത്തനപ്പട്ടികയിലെ 17-ആം ഗ്രൂപ്പിൽ 5-ആം വരിയിലാണിതിന്റെ സ്ഥാനം. ദ്വയാണുതന്മാത്രകളായാണ് അയോഡിൻ നിലകൊള്ളുന്നത്; I2.