മൊളിബ്ഡിനം

42 നിയോബിയംമൊളിബ്ഡിനംടെക്നീഷ്യം
Cr

Mo

W
വിവരണം
പേര്, പ്രതീകം, അണുസംഖ്യ മൊളിബ്ഡിനം, Mo, 42
കുടുംബം സംക്രമണ ലോഹങ്ങൾ
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 6, 5, d
Appearance gray metallic
സാധാരണ ആറ്റോമിക ഭാരം 95.94(2)  g·mol−1
ഇലക്ട്രോൺ വിന്യാസം [Kr] 4d5 5s1
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 13, 1
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 10.28  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
9.33  g·cm−3
ദ്രവണാങ്കം 2896 K
(2623 °C, 4753 °F)
ക്വഥനാങ്കം 4912 K
(4639 °C, 8382 °F)
ദ്രവീകരണ ലീനതാപം 37.48  kJ·mol−1
ബാഷ്പീകരണ ലീനതാപം 617  kJ·mol−1
Heat capacity (25 °C) 24.06  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 2742 2994 3312 3707 4212 4879
Atomic properties
ക്രിസ്റ്റൽ ഘടന cubic body centered
ഓക്സീകരണാവസ്ഥകൾ 6, 5, 4, 3, 2, 1[1]
(strongly acidic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 2.16 (Pauling scale)
അയോണീകരണ ഊർജ്ജങ്ങൾ
(more)
1st:  684.3  kJ·mol−1
2nd:  1560  kJ·mol−1
3rd:  2618  kJ·mol−1
Atomic radius 145  pm
Atomic radius (calc.) 190  pm
Covalent radius 145  pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (20 °C) 53.4 n Ω·m
താപ ചാലകത (300 K) 138  W·m−1·K−1
Thermal expansion (25 °C) 4.8  µm·m−1·K−1
Speed of sound (thin rod) (r.t.) 5400  m·s−1
Young's modulus 329  GPa
Shear modulus 126  GPa
Bulk modulus 230  GPa
Poisson ratio 0.31
Mohs hardness 5.5
Vickers hardness 1530  MPa
Brinell hardness 1500  MPa
CAS registry number 7439-98-7
Selected isotopes
Main article: Isotopes of മൊളിബ്ഡിനം
iso NA half-life DM DE (MeV) DP
92Mo 14.84% stable
93Mo syn 4×103 y ε - 93Nb
94Mo 9.25% stable
95Mo 15.92% stable
96Mo 16.68% stable
97Mo 9.55% stable
98Mo 24.13% stable
99Mo syn 65.94 h β- 0.436, 1.214 99Tc
γ 0.74, 0.36,
0.14
-
100Mo 9.63% 7.8×1018 y β-β- 3.04 100Ru
അവലംബങ്ങൾ

അണുസംഖ്യ 42 ആയ മൂലകമാണ് മൊളിബ്ഡിനം. Mo എന്നാണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഏറ്റവും ഉയർന്ന ദ്രവണാങ്കമുള്ള ആറാമത്തെ മൂലകമാണിത്. അതിനാൽത്തന്നെ ഉയർന്ന ബലമുള്ള ഉരുക്ക് സങ്കരങ്ങളിൽ മോളിബ്ഡിനം ഉപയോഗിക്കുന്നു. സസ്യങ്ങളുടേയും ജന്തുക്കളുടേയും ശരീരങ്ങളിൽ വളരെ ചെറിയ അളവിൽ ഈ മൂലകം കാണപ്പെടുന്നു.

സ്വഭാവസവിശേഷതകൾ

പോളിങ് സ്കെയിലിൽ ഇലക്ട്രോനെഗറ്റീവിറ്റി 1.8 ഉം അണുഭാരം 95.9 ഗ്രാം/മോളുമുള്ള സംക്രമണ മൂലകമാണ് മൊളിബ്ഡിനം. റൂം താപനിലയിൽ ജലവുമായോ ഓക്സിജനുമായോ പ്രവർത്തിക്കുന്നില്ല. ഉയർന്ന താപനിലകളിൽ ഈ പ്രവർത്തനഫലമായി മൊളിബിനം ട്രയോക്സൈഡ് ഉണ്ടാകുന്നു. 2Mo + 3O2 → 2MoO3.

ശുദ്ധ ലോഹ രൂപത്തിൽ വെള്ളികലർന്ന വെള്ള നിറമാണിതിന്. മോസ് കാഠിന്യം 5.5 ആയ ഇത് ടംഗ്സ്റ്റണേക്കാൾ ഡക്ടൈലാണ്. 2623 °C ആണ് ഇതിന്റെ ദ്രവണാങ്കം. ടാന്റാലം, ഓസ്മിയം, റീനിയം, ടംഗ്സ്റ്റൺ, കാർബൺ എന്നീ മൂലകങ്ങൾക്ക് മാത്രമേ ഇതിനേക്കാൾ ഉയർന്ന ദ്രവണാങ്കമുള്ളൂ.

ഐസോട്ടോപ്പുകൾ

മൊളിബ്ഡിനത്തിന്റെ 35 ഐസോട്ടോപ്പുകൾ ഇതേവരെ കണ്ടെത്തിയിട്ടുണ്ട്. 83 മുതൽ 117 വരെ അണുഭാരമുള്ളവയാണവ. മെറ്റാസ്റ്റേബിളായ 4 ആണവ ഐസോമെറുകളുമുണ്ട്. ഐസോടോപ്പുകളിൽ ഏഴെണ്ണം പ്രകൃത്യാ ഉണ്ടാകുന്നവയാണ്. 92, 94, 95, 96, 97, 98, 100 എന്നിങ്ങനെയാണ് അവയുടെ അണുഭാരം. പ്രകൃത്യാ ഉണ്ടാകുന്ന ഐസോട്ടോപ്പുകളിൽ അഞ്ചെണ്ണം (94 മുതൽ 98 വരെ അണുഭാരമുള്ളവ). അസ്ഥിരമായ എല്ലാ ഐസോട്ടോപ്പുകളും ശോഷണം സംഭവിച്ച് നിയോബിയം, ടെക്നീഷ്യം, റുഥെനിയം എന്നിവയുടെ ഐസോട്ടോപ്പുകളായി മാറുന്നു.

സാന്നിദ്ധ്യം

2005ലെ മോളിബ്ഡിനം ഉല്പാദനം

യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ചിലി, റഷ്യ, ചൈന എന്നിവയാണ് മൊളിബ്ഡിനം ഉൽ‌പാദനത്തിൽ മുന്നിൽനിൽക്കുന്ന രാജ്യങ്ങൾ. വുൾഫനൈറ്റ് (PbMoO4) and പൊവെല്ലൈറ്റ് (CaMoO4), എന്നിവയിലും മൊളിബ്ഡിനം കാണപ്പെടുന്നുണ്ടെങ്കിലും മൊൾബ്ഡിനേറ്റ് (MoS2) ആണ് വാണിജ്യപരമായി ഇതിന്റെ പ്രധാന സ്രോതസ്.

സം‌യുക്തങ്ങൾ

+2 +3 +4 +5 +6 എന്നിവയാണ് മൊളിബ്ഡിനത്തിന്റെ ഓക്സീകരണാവസ്ഥകൾ. മൊളിബ്ഡിനത്തിന്റെ ക്ലോറൈഡുകളിൽ അതിന്റെ ഓക്സീകരണാവസ്ഥകളുടെ വൈവിധ്യം ദർശിക്കാനാകും.

  • മോളിബ്ഡിനം(II) ക്ലോറൈഡ് MoCl2 (മഞ്ഞ ഖരം),
  • മോളിബ്ഡിനം(III) ക്ലോറൈഡ് MoCl3 (കടും ചുവപ്പ് ഖരം),
  • മോളിബ്ഡിനം(V) ക്ലോറൈഡ് MoCl5 (കടും പച്ച ഖരം),
  • മോളിബ്ഡിനം(VI) ക്ലോറൈഡ് MoCl6 (തവിട്ട് ഖരം),

അവലംബം

  1. "Molybdenum: molybdenum(I) fluoride compound data". OpenMOPAC.net. Archived from the original on 2011-07-21. Retrieved 2007-12-10.