ആൽക്കേൻ അല്ലെങ്കിൽ ആൽക്കീൻ എന്നീ ലേഖനങ്ങളുമായി ആശയക്കുഴപ്പം ഒഴിവാക്കുക.
കാർബൺ അണുക്കൾ തമ്മിൽ കുറഞ്ഞത് ഒരു ത്രിബന്ധനമെങ്കിലുമുള്ള ഹൈഡ്രോകാർബണുകളാണ്ആൽക്കൈനുകൾ. CnH2n-2 ആണ് ഇവയുടെ പൊതു രാസസൂത്രവാക്യം. പരമ്പരാഗതമായി ഇവയെ അസറ്റ്ലീനുകളെന്നുംഅസറ്റ്ലീൻ പരമ്പരയെന്നും വിളിച്ചുപോരുന്നു. എന്നാൽ സാധാരണയായി ഏറ്റവും ലളിതമായ ഘടനയുള്ള ആൽക്കൈനിനെ സൂചിപ്പിക്കാനും അസെറ്റ്ലീൻ എന്ന പേര് ഉപയോഗിക്കുന്നു. ഐയുപിഎസി (IUPAC) നാമകരണ പ്രകാരം ഈഥൈൻ (C2H2) എന്നാണ് ഇതിന്റെ പേര്.