കോതനെല്ലൂർ
കോതനല്ലൂർ മുടപ്പ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോട്ടയം |
ഏറ്റവും അടുത്ത നഗരം | മുടപ്പ |
പ്രസിഡന്റ് | |
നിയമസഭ (സീറ്റുകൾ) | പഞ്ചായത്ത് () |
ലോകസഭാ മണ്ഡലം | കോട്ടയം |
നിയമസഭാ മണ്ഡലം | കടുത്തുരുത്തി |
സിവിക് ഏജൻസി | പഞ്ചായത്ത് |
സമയമേഖല | IST (UTC+5:30) |
9°43′12″N 76°31′25″E / 9.720092°N 76.523691°E കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണു കോതനല്ലൂർ. മുടപ്പ എന്ന സ്ഥലമാണിതിന്റെ ആസ്ഥാനം. വഴിയാലും, പുഴയാലും ബന്ധപ്പെട്ട് കിടന്നിരുന്ന കോതനല്ലൂരിനെപ്പറ്റി കോതനല്ലൂർ ശാസനത്തിലും[1], ഉണ്ണുനീലിസന്ദേശത്തിലും, ഉദയംപേരൂർ സുന്നഹദോസ് താളുകളിലും പരാമർശമുണ്ട്. ഇവിടത്തെ ജനങ്ങൾ പ്രധാനമായും ഹിന്ദു, ക്രിസ്ത്യൻ മതവിശ്വാസികളാണ്. പ്രധാന ആരാധനാലയങ്ങൾ കോതനല്ലൂർ ശ്രീ ഭഗവതി അമ്പലവും ,കോതനല്ലൂർ പള്ളിയും ആണ്. രാമായണരത്നം എന്ന് അറിയപെടുന്ന പാലക്കാട്ട് ഗോപാലൻ നായർ ജനിച്ചുവളർന്നത് ഇവിടെയാണ്.
പേരിനു പിന്നിൽ
വെംബൊലി നാട് ഭരിച്ചിരുന്ന കോതരവി രാജാവിൽ നിന്നാണ് ഈ പേരു കിട്ടിയത്. എന്നൽ കോതനെല്ലുകൾ നിറഞ്ഞ ഊര് എന്നതിൽ നിന്നാണ് കോതനെല്ലുര് എന്ന നാമധേയം എന്നും പറയപ്പെടുന്നു. മറ്റൊന്ന് കോതനല്ലൂർ ദേവി, ഭക്തയായ കോതക്ക് ദേവി ദർശനം കൊടുത്ത സ്ഥലം. കോതക്ക് നല്ലത് വന്ന സ്ഥലം എന്നാ അർഥത്തിൽ ആണ് കോതനല്ലൂർ എന്ന് പറയുന്നത് എന്നാണ്. ഒരുപക്ഷെ, കുമാരനല്ലൂരിന്റെതു പോലെ കോത(രാജാവി)നല്ല ഊരു എന്ന്തു ലോപിച്ചുമാകം. നല്ല കോത(സ്ത്രീ)കളുടെ ഊരായതിനാലാൺ ഈ പേരുകിട്ടിയതും എന്നു വാദിക്കുന്നവരുണ്ട്.
അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക
- ↑ കെ. ശിവശങ്കരനായർ, വേണാടിന്റെ ചരിത്രം, താൾ 59.