പാലാ

Pala

പാലാ

Meenachil
Pala Kurishupalli
Pala Kurishupalli
Pala is located in Kerala
Pala
Pala
Pala is located in India
Pala
Pala
Coordinates: 9°42′46″N 76°41′01″E / 9.71278°N 76.68353°E / 9.71278; 76.68353
CountryIndia
StateKerala
DistrictKottayam
ഭരണസമ്പ്രദായം
 • ഭരണസമിതിMunicipal Council
 • Municipal Chairpersonആന്റോ പടിഞ്ഞാറേക്കര
വിസ്തീർണ്ണം
 • ആകെ16.06 ച.കി.മീ.(6.20 ച മൈ)
ഉയരം
56.7 മീ(186.0 അടി)
ജനസംഖ്യ
 (2011)
 • ആകെ22,056[1]
 • ജനസാന്ദ്രത1,373/ച.കി.മീ.(3,560/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
686574 , 686575
Telephone code9148 22
വാഹന റെജിസ്ട്രേഷൻKL 35
Nearest cityKottayam
Official WebsiteOfficial Site

കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ് പാലാ. മീനച്ചിൽ താലൂക്കിന്റെ ആസ്ഥാനമാണ് ഈ പട്ടണം. വളരെ ഫലഭൂയിഷ്ടമാണ്‌ ഈ പ്രദേശങ്ങൾ. മീനച്ചിൽ നദി ഈ പട്ടണത്തിന്റെ മധ്യത്തിൽ കൂടി കിഴക്കുപടിഞ്ഞാറായി ഒഴുകുന്നു. നഗരകേന്ദ്രം നദിയുടെ വടക്കേ കരയിലാണ്. കരൂർ, ഭരണങ്ങാനം, മീനച്ചിൽ, മുത്തോലി എന്നീ പഞ്ചായത്തുകൾ പാലാ നഗരവുമായി അതിർത്തി പങ്കുവയ്ക്കുന്നു.

ളാലം എന്ന പേരിലാണു ഈ പ്രദേശം പഴയ ഭൂരേഖകളിൽ വിവക്ഷിക്കപ്പെടുന്നത്.[which?] പാലാ നഗരസഭയിൽ 26വാർഡുകളുണ്ട്. അരുണാപുരം, ഊരാശാല, കടപ്പാട്ടൂർ, വെള്ളാപ്പാട്, കാണിയക്കാട്, മുരിക്കുമ്പുഴ, ചെത്തിമറ്റം, മുണ്ടുപാലം, കാനാട്ടുപാറ, കിഴതടിയൂർ, മൂന്നാനി എന്നിവയാണ് പ്രധാന കേന്ദ്രങ്ങൾ. സ്ത്രീപുരുഷ അനുപാതം 1013:1000 ആണ്. 96 ശതമാനം ജനങ്ങളും സാക്ഷരരാണ്.[അവലംബം ആവശ്യമാണ്]

സ്ഥലനാമോത്പത്തി

മീനച്ചിലാറിനെ ഒരുകാലത്ത് പാലാഴി എന്നു വിശേഷിപ്പിച്ചിരുന്നു എന്നും അത്‌ ലോപിച്ചാണ്‌ പാലാ എന്ന പേരുണ്ടായതെന്നും ഒരു വിശ്വാസം ഉണ്ട്. എന്നാൽ അങ്ങാടി സ്ഥാപിച്ച പാലാത്ത് ചെട്ടിയാരുടെ സ്മരണാർത്ഥമാണ്‌ പാലാ എന്ന പേരുണ്ടായതെന്നും മറ്റൊരു വിശ്വാസവുമുണ്ട്.[അവലംബം ആവശ്യമാണ്]

ചരിത്രം

പണ്ട് പാലാ മീനച്ചിൽ കർത്താക്കന്മാർ എന്ന പ്രാദേശിക നാടുവാഴികളുടെ ഭരണത്തിന്റെ കീഴിലായിരുന്നു. പാലയൂർ, നിലക്കൽ മുതലായ സ്ഥലങ്ങളിൽ നിന്ന് ഒമ്പതാം നൂറ്റാണ്ട് മുതൽ ക്രിസ്ത്യൻ കുടിയേറ്റം ആരംഭിച്ചതായി കണക്കാക്കപ്പെടുന്നു. നാടുവാഴികളുടെ പിന്തുണ, നാണ്യവിളകളുടെ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയും ഭൂപ്രകൃതിയും, ഉൽപ്പന്നങ്ങളുടെ ക്രയവിക്രയം നടക്കുന്ന അതിരമ്പുഴ, ആലപ്പുഴ എന്നീ കേന്ദ്രങ്ങളിലേക്ക് മീനച്ചിലാറിൽ കൂടിയുണ്ടായിരുന്ന ഗതാഗതസൗകര്യം എന്നിവ കുടിയേറ്റത്തിന് അനുകൂലഘടകങ്ങളായതായി കണക്കാക്കപ്പെടുന്നു. ക്രി.വ. 1002-ൽ പാലാ വലിയപള്ളി സ്ഥാപിതമായി.ക്രി.വ. 1683-ൽ ളാലം പഴയപള്ളി സ്ഥാപിതമായി.

പതിനേഴാം നൂറ്റാണ്ടിൽ പാലാ അങ്ങാടി സ്ഥാപിതമായതോടെ തമിഴ്‌നാട്, മധ്യപൂർവ്വദേശങ്ങൾ എന്നിവയുമായി വ്യാപാരബന്ധം സ്ഥാപിക്കപ്പെട്ടു. ചെട്ടിയാർ, വെള്ളാളർ മുതലായ തമിഴ് സമുദായങ്ങൾ അങ്ങാടിയുമായി ബന്ധപ്പെട്ട് പാലായിൽ സ്ഥിരതാമസമാക്കി. പാലാത്ത് ചെട്ടിയാർ ആണ് പാലാ അങ്ങാടി സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. 1749-ൽ മാർത്താണ്ഡ വർമ തെക്കുംകൂർ പിടിച്ചടക്കിയപ്പോൾ അതിന്റെ സാമന്തരാജ്യമായ മീനച്ചിലിനെയും തിരുവിതാംകൂറിനോടു ചേർത്തു. തിരുവിതാംകൂർ മഹാരാജാവ്‌ തന്റെ 11-12-1947ലെ ഉത്തരവു പ്രകാരം വില്ലേജ് യൂണിയൻ ആയിരുന്ന പാലായെ നഗരസഭ ആയി ഉയർത്തി.
പാലായിൽനിന്നുള്ള കുരുമുളക്, നാളികേരം എന്നിവക്ക് അധികമേന്മ ഒരുകാലത്ത് കല്പിക്കപ്പെടിരുന്നു. ഇരുപതാം നൂറ്റാണ്ടോടെ റബർ കൃഷി വ്യാപകമായി. അതോടൊപ്പം ഇടുക്കി, മലബാർ മേഖലകളിലേക്ക് ജനങ്ങൾ വ്യാപകമായി കുടിയേറുകയും ചെയ്തു.

ഭൂപ്രകൃതി

പാലാ നഗരം, അരികിലൂടെ ഒഴുകുന്നത് മീനച്ചിലാർ

കുന്നുകളും ചെരിവുകളും സമതലങ്ങളും ഇടകലർന്നതാണ് പാലായുടെ ഭൂപ്രകൃതി. താഴ്ന്ന പ്രദേശങ്ങൾ മീനച്ചിലാറ്റിലെ വെള്ളപ്പൊക്കക്കാലത്ത് മുങ്ങിപ്പോകാറുണ്ട്. ഫലഭൂയിഷ്ടമായ പശിമരാശി കലർന്ന മണ്ണും ചെങ്കൽമണ്ണും എക്കൽ മണ്ണും ചുണ്ണാമ്പ് മണ്ണും ഇവിടെ കാണപ്പെടുന്നു. മീനച്ചിലാറും ളാലം തോടും മീനച്ചിൽ തോടും മൂന്നാനി തോടും ഇടപ്പാടി തോടും വെള്ളാപ്പാട് തോടും പുലിയന്നൂർ തോടുമാണു പ്രധാന ജലസ്രോതസ്സുകൾ. പ്രതിവർഷം ശരാശരി 2840 മി. മീ. മഴ ഇവിടെ ലഭിക്കാറുണ്ട്.

സമ്പദ്ഘടന

മീനച്ചിൽ താലൂക്കിലെ പ്രധാന കാർഷിക വിഭവങ്ങളായ റബർ, കുരുമുളക്, കാപ്പി എന്നിവയുടെ പ്രധാന വിപണി പാലായാണ്. നഗരവാസികൾ പലരും വാണിജ്യ-സേവനമേഖലകളിൽ ജോലി ചെയ്യുന്നതോടൊപ്പം ചെറുകിട കൃഷിപ്രവൃത്തികളിലും ഏർപ്പെട്ടു ജീവിക്കുന്നു. ആതുരസേവനം, വിവരസാങ്കേതികവിദ്യ മുതലായ മേഖലകളിൽ വിദേശത്തും അന്യനഗരങ്ങളിലും ജോലി ചെയ്യുന്നവരുമുണ്ട്. ജനങ്ങളുടെ ജീവിതനിലവാരം പ്രധാനമായും റബർ വിലയെ ആശ്രയിച്ചാണിരിക്കുന്നത്. റബർ അധിഷ്ടിതമായ ചെറുകിടവ്യവസായങ്ങൾ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലായുണ്ട്.

രാഷ്ട്രീയം

ഭാരതത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം ഇവിടെ പ്രവർത്തിക്കുന്നു. എങ്കിലും പൊതുവെ ഐക്യ ജനാധിപത്യ മുന്നണിയുടെയും കേരള കോൺഗ്രസ് (മാണി) വിഭാഗത്തിന്റെയും ശക്തികേന്ദ്രമാണ് ഈ പട്ടണം. 1965 മുതൽ 2019 വരെ കെ.എം. മാണി പാലാ നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്ന വ്യക്തി എന്ന പദവി അദ്ദേഹം കരസ്ഥമാക്കി. കെ.എം മാണിയുടെ മരണത്തതിന് ശേഷം 2019 സെപ്തം നടന്ന ഉപതെരഞ്ഞെടുപ്പിൽ ചരിത്രത്തതിലാദ്യമായി ഇടതുപക്ഷ മുന്നണി വിജയിച്ചു. എൻ സി പി യിലെ മാണി സി കാപ്പനാണ് ഈ അട്ടിമറി വിജയം കരസ്ഥമാക്കിയത്. കോട്ടയം ലോക്‌സഭ മണ്ഡലത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു.

അടിസ്ഥാന സൗകര്യങ്ങൾ

പാലാ വലിയപാലം നദിയുടെ ഇരുകരകളെയും ബന്ധിക്കുന്നു.ഏറ്റുമാനൂർ - ഈരാറ്റുപേട്ട, പുനലൂർ - മൂവാറ്റുപുഴ എന്നീ സംസ്ഥാന പാതകൾ പാലാ വഴി കടന്നു പോകുന്നു. ഇവ കേരള സംസ്ഥാന ഗതാഗത പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിച്ചു വരുന്നു.സമീപനഗര‍ങ്ങളായ കോട്ടയം, തൊടുപുഴ, വൈക്കം, ചങ്ങനാശേരി, എറണാകുളം, കട്ടപ്പന എന്നിവിടങ്ങളിലേക്കും തിരുവനന്തപുരം, ആലപ്പുഴ, കുമളി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കോയമ്പത്തൂർ, ബെംഗളൂരു മുതലായ ദൂരസ്ഥലങ്ങളിലേക്കും ബസ് സർവ്വീസുകൾ ലഭ്യമാണ്.

എരുമേലി, ശബരിമല, ഭരണങ്ങാനം, രാമപുരം, കടപ്പാട്ടൂർ എന്നീ തീർത്ഥാടനകേന്ദ്രങ്ങളിലേക്കും പ്രമുഖ വിനോദകേന്ദ്രമായ വാഗമണ്ണിലേക്കും പാലാ വഴിയാണ് പല സഞ്ചാരികളും കടന്നുപോകുന്നത്.

കയറ്റിറക്കങ്ങളുള്ള ഭൂപ്രകൃതി സുഗമമായ റോഡ് വികസനത്തിന് തടസ്സമായി നിൽക്കുന്നു. നിർദ്ദിഷ്ഠ അങ്കമാലി - അഴുത തീവണ്ടിപ്പാതയും മീനച്ചിലാറിന്റെ തെ‍ക്കേക്കരയിലൂടെ വിഭാവനം ചെയ്യുന്ന ചേർപ്പുങ്കൽ-ഭരണങ്ങാനം പാതയും പണി നടക്കുന്ന കടപ്പാട്ടൂർ പാലവും പുതിയ ഗതാഗതസാധ്യതകൾ ഒരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

തൊട്ടടുത്ത വിമാനത്താവളം നെടുമ്പാശ്ശേരിയിലും തീവണ്ടി നിലയം കോട്ടയത്തുംസ്ഥിതി ചെയ്യുന്നു.

മറ്റു ചെറുകിട നഗരങ്ങളിൽ ഉള്ളതിനു തുല്യമായ വാർത്താവിനിമയ സൗകര്യങ്ങളും വിനോദോപാധികളും വിദ്യാഭ്യാസ സൗകര്യങ്ങളും ഈ പട്ടണത്തിലുമുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

പാലായിലെ സെന്റ് തോമസ് പള്ളിമേടയിൽ 1896-ൽ സ്ഥാപിക്കപ്പെട്ട സെന്റ് തോമസ് സ്ക്കൂൾ ആണ് ഇവിടുത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം.[2] മഹാത്‌മാ ഗാന്ധി ഗവഃ ഹയർ സെക്കന്ററി സ്കൂൾ,അരുണാപുരം (ശീരാമകൃഷ്ണ സംസ്കൃത കോളേജ്, അരുണാപുരത്തുള്ള സെന്റ് തോമസ് കൊളേജ്, അൽഫോൻസാ കോളേജും കാനാട്ടുപാറയിലുള്ള സർക്കാർ പോളിടെക്നിക്ക് കോളേജുമാണ് പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ. പാലായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കായിക മികവിന് പേരെടുത്തവയാണ്. ജിമ്മി ജോർജ്, ഷൈനി ഏബ്രഹാം, വിത്സൺ ചെറിയാൻ മുതലായ കായികതാരങ്ങൾ ‍ പാലായിലെ കലാലയങ്ങളിൽ പരിശീലിച്ചവരാണ്. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് ‍കെ.ജി. ബാലകൃഷ്ണന്റെ ഇന്റർമീഡിയറ്റ് വിദ്യാഭ്യാസം പാലാ സെന്റ് തോമസ് കോളജിലായിരുന്നു.

ആരാധനാലയങ്ങൾ

ളാലം മഹാദേവ ക്ഷേത്രം, കടപ്പാട്ടൂർ ശിവക്ഷേത്രം[1], മുരിക്കുമ്പുഴ ദേവീക്ഷേത്രം,പുലിയന്നൂർ മഹാദേവക്ഷേത്രം, വെള്ളാപ്പാട് ദേവീക്ഷേത്രം,ആനക്കുളങ്ങര ക്ഷേത്രം, സെന്റ് തോമസ് കത്തീദ്രൽ, ളാലം നിത്യസഹായ മാതാവിന്റെ പള്ളി,പുതിയകാവ് ദേവീ ക്ഷേത്രം, തൃക്കയിൽ ശിവക്ഷേത്രം, ളാലം സെന്റ് ജോർജ് പുത്തൻ പള്ളി, ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രം, പെരുമാൾ ക്ഷേത്രം,പൂവരണി മഹാദേവക്ഷേ(തം, ഊരാശാല സു(ബഹ്മണൃ ക്ഷേ(തം,ആനക്കുളങ്ങര ദേവീ ക്ഷേ(തം,ളാലം അമ്പലപ്പുറത്ത് ദേവീക്ഷേ(തം,ഇടയാററ് മേലാങ്കോട്ട് ദേവീക്ഷേ(തം,ഇടയാററ് സ്വയംഭൂ ഗണപതിക്ഷേ(തം,തട്ടാറകത്ത് ക്ഷേ(തം,വൈക്കോൽപ്പാടം ഭഗവതി ക്ഷേത്രം അമലോത്ഭവ മാതാവിന്റെ കുരിശുപള്ളി, കിഴതടിയൂർ സെന്റ് ജൂഡ് പള്ളി, അരുണാപുരം സെന്റ് തോമസ് പള്ളി,കുരുവിനാൽ സെന്റ് മൈക്കിൾസ് പള്ളി മുതലായവയാണു പ്രധാന ആരാധനാലയങ്ങൾ.

പാലാ സുറിയാനി കത്തോലിക്കരുടെ ഒരു രൂപതയുടെ ആസ്ഥാനമാണ്.

പ്രമുഖ വ്യക്തികൾ

ചിത്രശാല

അവലംബം

  1. http://www.censusindia.gov.in/towns/ker_towns.pdf
  2. "നഗരസഭാ ചരിത്രം". പാലാ നഗരസഭ. Archived from the original on 2013-09-14. Retrieved 2013 സെപ്റ്റംബർ 14. {cite news}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ