ഖാർത്തൂം

Khartoum

الخرطوم
al-Kharṭūm
Khartoum at night
Khartoum at night
പതാക Khartoum
Flag
Nickname(s): 
Triangular Capital
CountrySudan
StateKhartoum
ഭരണസമ്പ്രദായം
 • GovernorAbdel Rahim Mohammed Hussein
ജനസംഖ്യ
 (2014)
 • ആകെ5,185,000[1]
Demonym(s)Khartoumese, Khartoumian (the latter more properly designates a Mesolithic archaeological stratum)
സമയമേഖലUTC+3 (EAT)
 • Summer (DST)UTC+3 (Not observed)
Satellite view of Khartoum
Khartoum with White and Blue Niles

സുഡാന്റെ തലസ്ഥാന നഗരവും ഓംഡർമാനിനുശേഷം സുഡാനിലെ രണ്ടാമത്തെ വലിയ നഗരവുമാണ് ഖാർത്തൂം Khartoum (/k[invalid input: 'ar']ˈtm/ kar-TOOM)[2][3] . വിക്ടോറിയ തടാകത്തിൽനിന്നും ഉൽഭവിക്കുന്ന വെള്ള നൈൽ, എത്യോപ്യയിൽനിന്നും ഉൽഭവിക്കുന്ന നീല നൈൽ എന്നിവയുടെ സംഗമസ്ഥാനത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഈ നഗരത്തിലെ ജനസംഖ്യ 5,185,000[4] ആണ്. നൈൽ നദികളാൻ വേർതിരിക്കപ്പെട ഓംഡർമാൻ, ഖാർത്തൂം നോർത്ത് എന്നീ പട്ടണങ്ങൾ ഖാർത്തൂമിനു തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു.

ചരിത്രം

ഈജിപ്തുകാർ സുഡാനെ കീഴടക്കിയശേഷം ഇബ്രാഹിം പാഷ 1823-ൽ സ്ഥാപിച്ചതാണ് ഖാർത്തൂം നഗരം. പുരാതന നൂബിയൻ തലസ്ഥാനമായിരുന്ന സോബ നഗരത്തിനു ഇരുപത്തിയൊന്നു കിലോമീറ്റർ വടക്കായാണ് ഈ നഗരം സ്ഥാപിക്കപ്പെട്ടത്. 1869-ൽ ഈജിപ്തിലെ ഭരണാധികാരിയായിരുന്ന ഖെദീപ് ഇസ്മെയിൽ ബ്രിട്ടീഷുകാരനായിരുന്ന സാമുവൽ ബേക്കറിനെ, ദക്ഷിണസുഡാൻകൂടി ഉത്തരസുഡാനോടു ചേർക്കുന്നതിനും അടിമക്കച്ചവടം നിർത്തലാക്കുന്നതിനും നിയോഗിച്ചു. എന്നാൽ, 'ദൈവത്താൽ നിർദ്ദേശിക്കപ്പെട്ട വഴികാട്ടി' (mahdi) എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് മതനേതാവായ മുഹമ്മദ് അഹമ്മദ്, ഇസ്ലാമിനെ നവീകരിക്കുന്നതിനും എല്ലാ വിദേശികളെയും സുഡാന്റെ മണ്ണിൽ നിന്ന് ഓടിക്കുന്നതിനുമായി ഒരു വിപ്ലവത്തിനു രൂപം നല്കി. തുടർന്ന് ചാൾസ് ജോർജ് ഗോർഡൻ എന്ന ജനറലിനെ ബ്രിട്ടീഷ് ഗവൺമെന്റ് സുഡാനിലേക്കയച്ചു. ഖാർത്തൂമിൽ നിന്ന് ഈജിപ്ഷ്യൻ പട്ടാളത്തെ മുഴുവൻ ഒഴിച്ചുവിടുകയെന്നതായിരുന്നു ഇദ്ദേഹത്തിനു നല്കിയിരുന്ന നിർദ്ദേശം. എന്നാൽ ജനറൽ ഗോർഡൻ ഖാർത്തൂമിന് പ്രതിരോധമേർപ്പെടുത്തുകയാണ് ചെയ്തത്. ഒരു വർഷം നീണ്ടു നിന്ന യുദ്ധത്തിനുശേഷം 1885 ജനുവരിയിൽ ഗോർഡൻ കൊല്ലപ്പെട്ടു. 1898 ആയപ്പോഴേക്കും വിപ്ലവം പൂർണമായി അവസാനിക്കുകയും ഈജിപ്തും ബ്രിട്ടനും ഒരുമിച്ച് സുഡാൻ ഭരിക്കാൻ തീരുമാനിക്കുകയും ചെയ്തു. ജനറൽ ഹെർബെർട്ട് കിഷ്നർ ആയിരുന്നു ഈ ഭരണമാറ്റം നടപ്പിൽ വരുത്തിയത്. അന്നുമുതൽ 1956 വരെയും ആംഗ്ലോ-ഈജിപ്ഷ്യൻ സുഡാന്റെ തലസ്ഥാനമായിരുന്നു ഖാർത്തൂം. 1956-ൽ സുഡാൻ സ്വതന്ത്രരാഷ്ട്രമായതിനുശേഷവും ഖാർത്തൂം തലസ്ഥാനനഗരിയായി തുടർന്നു.


അവലംബം