രാജാവിന്റെ മകൻ

രാജാവിന്റെ മകൻ
വി.സി.ഡി. പുറംചട്ട
സംവിധാനംതമ്പി കണ്ണന്താനം
നിർമ്മാണംസാബു കണ്ണന്താനം
കഥരാജീവ്
തിരക്കഥഡെന്നീസ് ജോസഫ്
അഭിനേതാക്കൾ
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനഷിബു ചക്രവർത്തി
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഷാരോൺ പിക്ചേഴ്സ്
വിതരണംജൂബിലി പിക്ചേഴ്‌സ്
റിലീസിങ് തീയതി1986 ജൂലൈ 16
രാജ്യംഇന്ത്യ
ഭാഷമലയാളം

തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാജാവിന്റെ മകൻ. ഷാരോൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാബു കണ്ണന്താനം നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജൂബിലി പിൿചേഴ്‌സ് ആണ്. രാജീവ് ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഡെന്നീസ് ജോസഫ് ആണ്.

1986-ലെ ഏറ്റവും സാമ്പത്തിക വിജയം സ്വന്തമാക്കിയ ചിത്രമാണിത്.മോഹൻലാൽ എന്ന അഭിനേതാവിനെ സൂപ്പർ സ്റ്റാർ നായകപദവിയിലേക്ക് ഉയർത്തിയ ചിത്രവും കൂടിയാണിത്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ വിൻസെന്റ് ഗോമസ്
അംബിക നാൻസി
രതീഷ് കൃഷ്ണദാസ്
സുരേഷ് ഗോപി കുമാർ
മോഹൻ ജോസ് പീറ്റർ
അടൂർ ഭാസി അച്ചൻ
ജോസ് പ്രകാശ് മുഖ്യമന്ത്രി
പ്രതാപചന്ദ്രൻ പ്രതിപക്ഷനേതാവ്
കെ.പി.എ.സി. സണ്ണി വി. വെങ്കിടാചലം
മാസ്റ്റർ പ്രശോഭ് രാജുമോൻ
ജോണി കൊള്ളക്കാരൻ
അസീസ് പണിക്കർ
കുഞ്ചൻ കൃഷ്ണൻ കുട്ടി
കനകലത നാൻസിയുടെ അയൽക്കാരി
ചാപ്ലിൻ       ഹോട്ടലിലെ  അറ്റൻഡർ

സംഗീതം

ഷിബു ചക്രവർത്തി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. വിണ്ണിലെ ഗന്ധർവ്വ വീണകൾ – ഉണ്ണിമേനോൻ
  2. ദേവാംഗനേ – ഉണ്ണിമേനോൻ, ലതിക
  3. പാടാം ഞാനാ ഗാനം – ലതിക
  4. ദേവാംഗനേ – ഉണ്ണിമേനോൻ

അണിയറ പ്രവർത്തകർ

ഛായാഗ്രഹണം ജയാനൻ വിൻസെന്റ്
ചിത്രസം‌യോജനം കെ. ശങ്കുണ്ണി
കല സാബു പ്രവദാസ്
ചമയം കരുമം മോഹൻ
നൃത്തം വസന്ത് കുമാർ
സംഘട്ടനം എ.ആർ. പാഷ
പരസ്യകല ഗായത്രി
നിശ്ചല ഛായാഗ്രഹണം സുകുമാരൻ
ശബ്ദലേഖനം ജെമിനി
നിർമ്മാണ നിർവ്വഹണം ടി.എൻ. ഗോപാലകൃഷ്ണൻ
വാതിൽ‌പുറചിത്രീകരണം അനുതാര
അസോസിയേറ്റ് എഡിറ്റർ അച്യുതൻ
അസിസ്റ്റന്റ് കാമറാമാൻ വേണുഗോപാൽ

പുറത്തേക്കുള്ള കണ്ണികൾ

വിക്കിചൊല്ലുകളിലെ രാജാവിന്റെ മകൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: