അടൂർ ഭാസി
അടൂർ ഭാസി | |
---|---|
ജനനം | കെ. ഭാസ്കരൻ നായർ മാർച്ച് 1, 1927 |
മരണം | 29 മാർച്ച് 1990 | (പ്രായം 63)
മറ്റ് പേരുകൾ | ഭാസിയണ്ണൻ |
സജീവ കാലം | 1953-1990 |
അറിയപ്പെടുന്നത് | ചട്ടക്കാരി ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ(1979) ഏപ്രിൽ 18(1984) |
ഉയരം | 5'6" |
ജീവിതപങ്കാളി(കൾ) | അവിവാഹിതൻ |
മാതാപിതാക്ക(ൾ) | ഇ.വി. കൃഷ്ണപിള്ള (അച്ഛൻ) മഹേശ്വരിയമ്മ (അമ്മ) |
ബന്ധുക്കൾ | സി.വി.രാമൻ പിള്ള(മാതാവിന്റെ അച്ഛൻ) |
മലയാള സിനിമാ ഹാസ്യത്തിന് ഒരു പുതിയ ദിശ നൽകിയ ഹാസ്യനടനായിരുന്നു അടൂർ ഭാസി (ജീവിതകാലം: 1 മാർച്ച് 1927 - 29 മാർച്ച് 1990). എന്നും നായകനോട് അടുത്തു നിൽക്കുന്ന ഒരു കഥപാത്രമായിട്ടാണ് ഭാസി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആദ്യ കാല ബ്ലാക്ക് & വൈറ്റ് മലയാളചിത്രങ്ങളിൽ ഹാസ്യത്തിന്റെ ഒരു അവിഭാജ്യഘടകമായിരുന്നു ഭാസി. അഭിനയം കൂടാതെ രചയിതാവ്, പത്ര പ്രവർത്തകൻ, ഗായകൻ , നിർമാതാവ് എന്നീ നിലകളിലും ഭാസി പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത നടനായിരുന്ന ബഹദൂറുമായി ചേർന്നുള്ള സഖ്യം മലയാള സിനിമയിൽ ഒരു ഭാസി-ബഹദൂർ എന്ന ഒരു സംസ്കാരം തന്നെ സൃഷ്ടിച്ചു. ഇതിനു ആസ്പദമായി കേരളത്തിൽ പുറത്തിറങ്ങിയ കാർട്ടൂൺ പരമ്പരയും പ്രശസ്തമാണ്[1]
ജീവിതരേഖ
1927 മാർച്ച് ഒന്നിനു (കുംഭമാസത്തിൽ അവിട്ടം നക്ഷത്രത്തിൽ)[2] ഹാസ്യസാഹിത്യകാരനായിരുന്ന ഇ.വി. കൃഷ്ണപ്പിള്ളയുടേയും, സി.വി. രാമൻ പിള്ളയുടെ മകൾ കെ. മഹേശ്വരി അമ്മയുടേയും ഏഴുമക്കളിൽ നാലാമനായി കെ. ഭാസ്കരൻ നായർ എന്ന ഭാസി തിരുവനന്തപുരം വഴുതക്കാട്ട് റോസ്കോട്ട് ബംഗ്ലാവിൽ ജനിച്ചു. പ്രമുഖ ചലച്ചിത്രനടനായിരുന്ന പരേതനായ ചന്ദ്രാജി (രാമചന്ദ്രൻ നായർ), പരേതയായ ഓമനയമ്മ, രാജലക്ഷ്മിയമ്മ, പ്രശസ്ത മാധ്യമപ്രവർത്തകനായിരുന്ന പത്മനാഭൻ നായർ, പരേതരായ ശങ്കരൻ നായർ, കൃഷ്ണൻ നായർ എന്നിവരായിരുന്നു അദ്ദേഹത്തിൻറെ സഹോദരങ്ങൾ. പ്രശസ്ത സാഹിത്യകാരൻ സി.വി. രാമൻപിള്ളയുടെ മകളാണ് ഇദ്ദേഹത്തിന്റെ അമ്മ[3]. സന്തോഷത്തോടെ ജീവിക്കുന്നതിനിടയിൽ പിതാവായ ഇ.വി. കൃഷ്ണപിള്ള മരിച്ചു. അച്ഛന്റെ മരണത്തോടെ അവർ അടൂരിലേക്ക് താമസം മാറ്റി. ചെറിയക്ലാസുകൾ അടൂരിൽ പഠിച്ച ഭാസി ഇന്റർമീഡിയേറ്റ് പഠിക്കാനാണ് പിന്നീട് തിരുവനന്തപുരത്തെത്തുന്നത്.[4] അടൂർ പെരിങ്ങനാട് ചെറുതെങ്ങിലഴികത്ത് തറവാട്ടിലാണ് ജനിച്ചത് എന്നും അഭിപ്രായം ഉണ്ട്.[5] ആദ്യം മധുരയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. തിരുവനന്തപുരം ആകാശവാണിയിൽ ഉദ്യോഗത്തിലിരിക്കുമ്പോൾ പ്രശസ്ത സാഹിത്യകാരനായിരുന്ന ടി എൻ ഗോപിനാഥൻനായരെ പരിചയപ്പെട്ടു. അദ്ദേഹം പത്രാധിപരായിരുന്ന 'സഖി' വാരികയിൽ അദ്ദേഹം സഹപത്രാധിപരായി നിയമിതനായി. അക്കാലത്ത് തിരുവനന്തപുരത്തെ പ്രശസ്ത അമച്വർ നാടക സംഘടനയായ കലാവേദിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ടി. ആർ. സുകുമാരൻനായർ, ടി എൻ ഗോപിനാഥൻനായർ, ജഗതി എൻ കെ ആചാരി, നാഗവള്ളി ആർ എസ് കുറുപ്പ്, പി കെ വിക്രമൻനായർ തുടങ്ങിയവരോടൊപ്പം നാടകരംഗത്ത് ദീർഘകാലം പ്രവർത്തിച്ചു.[6] വൃക്കരോഗബാധയെ തുടർന്ന് 1990 മാർച്ച് 29-ന് 63-ആം വയസ്സിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു[7]. അച്ഛന്റെ 52-ആം ചരമവാർഷികത്തിന്റെ തലേദിവസമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മൃതദേഹം വിലാപയാത്രയായി അടൂരിലെ തറവാട്ടുവീട്ടിലെത്തിച്ചശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു[8].
അഭിനയ ജീവിതം
അടൂർ ഭാസി തന്റെ അഭിനയ ജീവിതം ആരംഭിച്ചത് നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടാണ്. പ്രസിദ്ധ നാടകാചാര്യന്മാരായ പി.കെ. വിക്രമൻ നായർ, ടി.ആർ. സുകുമാരൻ നായർ, ജഗതി എൻ.കെ. ആചാരി എന്നിവരോടൊപ്പം ഭാസി പ്രവർത്തിച്ചിട്ടുണ്ട്.
ഭാസിയുടെ ആദ്യസിനിമ 1953ൽ പുറത്തിറങ്ങിയതിരമാല ആയിരുന്നു[9]. പക്ഷെ ഇതിൽ വളരെ അപ്രധാനമായ ഒരു കഥാപാത്രമായിരുന്നു ഭാസി അവതരിപ്പിച്ചത്. ശ്രദ്ധേയമായ കഥാപാത്രങ്ങൾ ഭാസി അഭിനയിച്ചത് 1965 ൽ ഇറങ്ങിയ ചന്ദ്രതാര, മുടിയനായ പുത്രൻ എന്നീ ചിത്രങ്ങളിലാണ്. അതിനു ശേഷം ഭാസിയുടെ സാന്നിദ്ധ്യം സിനിമയിൽ ഒരു അവിഭാജ്യഘടകമായി മാറി. 1960-70 കാലഘട്ടത്തിൽ ഭാസിയുടെ വേഷമില്ലാത്ത അപൂർവ്വം മലയാള സിനിമകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ[അവലംബം ആവശ്യമാണ്]. പ്രശസ്ത നടനായിരുന്ന പ്രേം നസീറിനോടൊപ്പം ഒരു ജോടി തന്നെ രൂപപ്പെട്ടിരുന്നു അക്കാലത്ത്. അദ്ദേഹം 700-ലധികം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്[10].
കുറ്റവാളി, കരിമ്പന, ഇതാ ഒരു മനുഷ്യൻ, ശിഖരങ്ങൾ എന്നീ ചിത്രങ്ങളിൽ ഭാസി വില്ലൻ വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. കൊട്ടാരം വിൽക്കാനുണ്ട്, ലങ്കാദഹനം, റെസ്റ്റ് ഹൗസ് എന്നീ ചിത്രങ്ങളിൽ ഇരട്ട വേഷങ്ങളിലും ഭാസി അഭിനയിക്കുകയുണ്ടായി.
പുരസ്കാരങ്ങൾ
സംസ്ഥാന പുരസ്കാരങ്ങൾ
- 1979 - മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - (ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ)
- 1974 - മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - (ചട്ടക്കാരി)
- 1984 - മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - (ഏപ്രിൽ 18)
അഭിനയിച്ച സിനിമകൾ [11]
- തിരമാല 1953
- മുടിയനായ പുത്രൻ (1961)- കരയോഗം കൃഷ്ണൻ നായർ
- ജ്ഞാനസുന്ദരി (1961)
- വിയർപ്പിന്റെ വില (1962)
- വേലുത്തമ്പി ദളവ (1962)
- ഭാഗ്യജാതകം (1962)
- സത്യംഭാമ (1963)
- നിണമണിഞ്ഞ കാല്പാടുകൾ (1963)
- മൂടുപടം (1963)
- ചിലമ്പൊലി (1963)
- അമ്മയെ കാണാൻ (1963)
- തച്ചോളി ഒതേനൻ (1964)
- സ്കൂൾ മാസ്റ്റർ (1964)
- ഒരാൾകൂടി കള്ളനായി (1964)
- കുട്ടിക്കുപ്പായം (1964)
- കുടുംബിനി (1964)
- കറുത്ത കൈ (1964)
- കളഞ്ഞു കിട്ടിയ തങ്കം (1964)
- ദേവാലയം (1964)
- ഭർത്താവ് (1964)
- ഭാർഗ്ഗവീനിലയം (1964) .... ചെറിയ പരീക്കണ്ണി
- ആറ്റം ബോംബ് (1964)
- അൾത്താര (1964)
- ആദ്യകിരണങ്ങൾ (1964)
- തൊമ്മന്റെ മക്കൾ (1965)
- തങ്കക്കുടം (1965)
- ശ്യാമളച്ചേച്ചി (1965)
- ശകുന്തള (1965)
- സർപ്പക്കാട് (1965)
- രാജമല്ലി (1965)
- പോർട്ടർ കുഞ്ഞാലി (1965)
- പട്ടുതൂവാല (1965)
- ഓടയിൽ നിന്ന് (1965)
- മുതലാളി (1965)
- മുറപ്പെണ്ണ് (1965)
- മായാവി (1965)
- കൊച്ചുമോൻ (1965)
- കാവ്യമേള (1965)
- കാട്ടുതുളസി (1965)
- കാട്ടുപൂക്കൾ (1965)
- കാത്തിരുന്ന നിക്കാഹ് (1965)
- കല്യാണഫോട്ടോ (1965)
- കടത്തുകാരൻ (1965)
- ജീവിതയാത്ര (1965)
- ഇണപ്രാവുകൾ (1965)
- ദേവത (1965)
- ചേട്ടത്തി (1965)
- ഭൂമിയിലെ മാലാഖ (1965)
- അമ്മു (1965)
- തിലോത്തമ (1966)
- തറവാട്ടമ്മ (1966)
- സ്ഥാനാർത്ഥി സാറാമ്മ (1966)
- സ്റ്റേഷൻ മാസ്റ്റർ (1966)
- റൗഡി (1966)
- പ്രിയതമ (1966)
- പൂച്ചക്കണ്ണി (1966)
- പിഞ്ചുഹൃദയം (1966)
- പകൽക്കിനാവ് (1966)
- മേജർ നായർ (1966)
- കുസൃതിക്കുട്ടൻ (1966)
- കുഞ്ഞാലി മരയ്ക്കാർ (1966)
- കൂട്ടുകാർ (1966)
- കായംകുളം കൊച്ചുണ്ണി (1966)
- കരുണ (1966)
- കണ്മണികൾ (1966)
- കനകച്ചിലങ്ക (1966)
- കല്യാണ രാത്രിയിൽ (1966)
- കള്ളിപ്പെണ്ണ് (1966)
- കളിത്തോഴൻ (1966)
- ജയിൽ (1966)
- അർച്ചന (1966)
- ഇരുട്ടിന്റെ ആത്മാവ് (1967)
- ഉദ്യോഗസ്ഥ (1967)
- സ്വപ്നഭൂമി (1967)
- സഹധർമ്മിണി (1967)
- രമണൻ (1967)
- പോസ്റ്റ് മാൻ (1967)
- പാവപ്പെട്ടവൾ (1967)
- പരീക്ഷ (1967)
- എൻ.ജി.ഒ. (1967)
- നഗരമേ നന്ദി (1967)
- നാടൻ പെണ്ണ് (1967)
- മൈനത്തരുവി കൊലക്കേസ് (1967)
- മാടത്തരുവി (1967)
- കുടുംബം (1967)
- കോട്ടയം കൊലക്കേസ് (1967)
- കാവാലം ചുണ്ടൻ (1967)
- കസവുതട്ടം (1967)
- കാണാത്ത വേഷങ്ങൾ (1967)
- ജീവിക്കാൻ അനുവദിക്കൂ (1967)
- കൊച്ചിൻ എക്സ്പ്രസ്സ് (1967)
- ചിത്രമേള (1967) .... (segment "പെണ്ണിന്റെ പ്രപഞ്ചം")
- ഭാഗ്യമുദ്ര (1967)
- അവൾ (1967)
- അശ്വമേധം (1967)
- അന്വേഷിച്ചു കണ്ടെത്തിയില്ല (1967)
- അഗ്നിപുത്രി (1967)
- യക്ഷി (1968)
- വിരുതൻ ശങ്കു (1968)
- വെളുത്ത കത്രീന (1968)
- വഴിപിഴച്ച സന്തതി (1968)
- തുലാഭാരം (1968)
- തിരിച്ചടി (1968)
- പുന്നപ്ര വയലാർ (1968)
- പാടുന്ന പുഴ (1968)
- മിടുമിടുക്കി (1968)
- മനസ്വിനി (1968)
- ലവ് ഇൻ കേരള (1968)
- ലക്ഷപ്രഭു (1968)
- കൊടുങ്ങല്ലൂരമ്മ (1968)
- കായൽകരയിൽ (1968)
- കാട്ടുകുരങ്ങ് (1968)
- കാർത്തിക (1968)
- കളിയല്ല കല്യാണം (1968)
- ഇൻസ്പെക്റ്റർ (1968)
- ഡയൽ 2244 (1968)
- ഭാര്യമാർ സൂക്ഷിക്കുക (1968)
- അസുരവിത്ത് (1968)
- അപരാധിനി (1968)
- അഞ്ച് സുന്ദരികൾ (1968)
- അഗ്നിപരീക്ഷ (1968)
- വിരുന്നുകാരി(1969)
- വിലകുറഞ്ഞ മനുഷ്യൻ (1969)
- വിലക്കപ്പെട്ട ബന്ധങ്ങൾ (1969)
- വീട്ടുമൃഗം (1969)
- സൂസി (1969)
- സന്ധ്യ (1969)
- റസ്റ്റ് ഹൗസ് (1969)
- രഹസ്യം (1969)
- പഠിച്ച കള്ളൻ (1969)
- നദി (1969) ....ലാസർ
- മിസ്റ്റർ കേരള (1969)
- മൂലധനം (1969)
- കൂട്ട് കുടുംബം (1969)
- കണ്ണൂർ ഡീലക്സ് (1969)
- കടൽപ്പാലം (1969)
- ജ്വാല (1969)
- ഡേഞ്ചർ ബിസ്കറ്റ് (1969)
- അനാച്ഛാദനം (1969)
- അടിമകൾ (1969)
- ആൽമരം (1969)
- വിവാഹിത (1970)
- വിവാഹം സ്വർഗ്ഗത്തിൽ (1970)
- വാഴ്‌വേ മായം (1970)
- ത്രിവേണി (1970)
- താര (1970)
- സ്ത്രീ (1970)
- സരസ്വതി(1970)
- രക്ത പുഷ്പം (1970)
- പ്രിയ(1970)
- പേൾവ്യൂ (1970)
- പളുങ്കുപാത്രം (1970)
- ഒതേനന്റെ മകൻ (1970)
- മൂടൽമഞ്ഞ്(1970)
- ലോട്ടറി ടിക്കറ്റ് (1970)
- കുറ്റവാളി (1970)
- കുരുക്ഷേത്രം (1970)
- കൽപ്പന (1970)
- കാക്കത്തമ്പുരാട്ടി (1970)
- എഴുതാത്ത കഥ (1970)
- ദത്തുപുത്രൻ (1970)
- ക്രോസ്ബെൽറ്റ് (1970)
- ഭീകര നിമിഷങ്ങൾ (1970)
- അരനാഴികനേരം (1970)
- അനാഥ (1970)
- അമ്മയെന്ന സ്ത്രീ (1970)
- അമ്പലപ്രാവ് (1970)
- ആ ചിത്രശലഭം പറന്നോട്ടെ (1970)
- വിത്തുകൾ (1971)
- വിലയ്ക്കുവാങ്ങിയ വീണ (1971)
- വിദ്യാർത്ഥികളേ ഇതിലേ ഇതിലേ (1971)
- ഉമ്മാച്ചു (1971)
- ശിക്ഷ (1971)
- ഒരു പെണ്ണിന്റെ കഥ (1971)
- നീതി (1971)
- മൂന്ന് പൂക്കൾ (1971)
- മറുനാട്ടിൽ ഒരു മലയാളി (1971)
- ലൈൻ ബസ് (1971)-ഗോവിന്ദൻ നായർ
- ലങ്കാദഹനം (1971)
- കരകാണാക്കടൽ (1971)
- ഇങ്ക്വിലാബ് സിന്ദാബാദ് (1971)
- സി.ഐ.ഡി. നസീർ (1971) .... ഭാസി
- അച്ഛന്റെ ഭാര്യ (1971)
- ആഭിജാത്യം (1971)
- തീർത്ഥയാത്ര (1972)
- ടാക്സികാർ (1972)
- സ്നേഹദീപമേ മിഴി തുറക്കു (1972)
- സംഭവാമി യുഗേ യുഗേ (1972)
- ശക്തി(1972)
- സതി (1972)
- പുത്രകാമേഷ്ടി (1972)
- പുഷ്പാഞ്ജലി (1972)
- പുനർജന്മം (1972)
- പോസ്റ്റ്മാനെ കാണാനില്ല (1972)
- ഒരു സുന്ദരിയുടെ കഥ (1972)
- ഓമന (1972)
- നൃത്തശാല (1972)
- നാടൻ പ്രേമം (1972)
- മിസ്സ് മേരി (1972)
- മയിലാടും കുന്ന് (1972)
- മായ (1972)
- മറവിൽ തിരിവ് സൂക്ഷിക്കുക (1972) ....കടുവ കുര്യൻ
- മനുഷ്യബന്ധങ്ങൾ (1972)
- മന്ത്രകോടി(1972)
- കണ്ടവരുണ്ടോ (1972)
- കളിപ്പാവ (1972)
- ഇനി ഒരു ജന്മം തരൂ (1972)
- ഗന്ധർവ്വക്ഷേത്രം (1972)
- ദേവി (1972)
- ചെമ്പരത്തി (1972)
- ബ്രഹ്മചാരി (1972)
- അഴിമുഖം (1972)
- ആരോമലുണ്ണി (1972)
- അന്വേഷണം (1972)
- അനന്തശയനം (1972)
- അച്ഛനും ബാപ്പയും (1972)
- ആറടി മണ്ണിന്റെ ജന്മി (1972)
- വീണ്ടും പ്രഭാതം (1973)
- ഉർവ്വശി ഭാരതി (1973)
- ഉദയം (1973)
- മരം (1973)
- തൊട്ടാവാടി (1973)
- തിരുവാഭരണം (1973)
- തേനരുവി (1973)
- തെക്കൻകാറ്റ് (1973)
- തനിനിറം (1973)
- സൗന്ദര്യപൂജ (1973)
- ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു (1973)
- രാക്കുയിൽ (1973)
- പ്രേതങ്ങളുടെ താഴ്വാരം (1973)
- പൊയ്മുഖങ്ങൾ (1973)
- പൊന്നാപുരം കോട്ട (1973)
- പോലീസ് അറിയരുത് (1973)
- പാവങ്ങൾ പെണ്ണുങ്ങൾ (1973)
- പഞ്ചവടി (1973)
- പദ്മവ്യൂഹം (1973)
- പച്ച നോട്ടുകൾ (1973)
- നഖങ്ങൾ(1973)
- മാസപ്പടി മാത്തുപ്പിള്ള (1973)
- മനുഷ്യപുത്രൻ (1973)
- മനസ്സ് (1973)
- മാധവിക്കുട്ടി (1973)
- ലേഡീസ് ഹോസ്റ്റൽ (1973)
- കവിത (1973)
- കലിയുഗം(1973)
- കാപാലിക (1973)
- കാലചക്രം (1973)
- ഇതുമനുഷ്യനോ (1973)
- ഇന്റർവ്യൂ (ചലച്ചിത്രം)1973)
- ഫുട്ബോൾ ചാമ്പ്യൻ (1973)
- ഏണിപ്പടികൾ (1973)
- ദിവ്യദർശനം (1973)
- ദൃക്‌സാക്ഷി (1973)
- ധർമ്മയുദ്ധം(1973)
- ദർശനം (1973)
- ചുക്ക് (1973)
- ചെണ്ട (1973)
- ചായം (1973)
- ഭദ്രദീപം (1973)
- അങ്കത്തട്ട് (1973)
- അജ്ഞാതവാസം (1973)
- അച്ചാണി (1973)
- ആരാധിക (1973)
- ഉത്തരായണം (1974)
- തമ്പോലാർച്ച (1974)
- തച്ചോളിമരുമകൻ ചന്തു (1974)
- സ്വർണ്ണ വിഗ്രഹം (1974)
- സുപ്രഭാതം (1974)
- ശാപമോക്ഷം (1974)
- സേതു ബന്ധനം (1974)
- സപ്ത സ്വരങ്ങൾ (1974)
- രഹസ്യരാത്രി (1974)
- രാജഹംസം(1974)
- പൂന്തേനരുവി (1974)
- പട്ടാഭിഷേകം (1974)
- പഞ്ചതന്ത്രം (1974)
- ഒരു പിടി അരി (1974)
- നൈറ്റ് ഡ്യൂട്ടി (1974)
- നെല്ല് (1974) ....നാണു
- നീലക്കണ്ണുകൾ (1974)
- നാത്തൂൻ (1974)
- നഗരം സാഗരം (1974)
- നടീനടന്മാരെ ആവശ്യമുണ്ട് (1974)
- മാന്യശ്രീ വിശ്വാമിത്രൻ (1974)
- ദുർഗ്ഗ (1974)
- കോളേജ് ഗേൾ (1974)
- ചെക്ക്പോസ്റ്റ് (1974)
- ചട്ടക്കാരി (1974)
- ചന്ദ്രകാന്തം (1974)
- ചഞ്ചല (1974)
- ചക്രവാകം (1974)
- ഭൂമീദേവി പുഷ്പിണിയായി (1974)
- അയലത്തെ സുന്ദരി (1974)
- അശ്വതി (1974)
- അരക്കള്ളൻ മുക്കാൽകള്ളൻ (1974)
- അലകൾ (1974)
- വെളിച്ചം അകലെ (1975)
- ഉല്ലാസയാത്ര (1975)
- ടൂറിസ്റ്റ് ബംഗ്ലാവ് (1975)
- താമരത്തോണി (1975)
- തിരുവോണം (1975)
- സ്വർണ്ണ മത്സ്യം (1975)
- സൂര്യവംശം (1975)
- സമ്മാനം (1975)
- രാഗം (1975)
- പ്രവാഹം (1975)
- പിക്നിക് (1975)
- പെൺപട (1975)
- പാലാഴിമഥനം (ചലച്ചിത്രം) (1975)
- പത്മരാഗം (1975)
- ഓമനക്കുഞ്ഞ് (1975)
- നീലപൊന്മാൻ (1975)
- മുച്ചീട്ടുകളിക്കാരന്റെ മകൾ (1975)
- മറ്റൊരു സീത (1975)
- മാനിഷാദ (1975)
- മക്കൾ (1975)
- മധുരപ്പതിനേഴ് (1975)
- ലവ് മാര്യേജ് (1975)
- ലവ് ലെറ്റർ (1975)
- കുട്ടിച്ചാത്തൻ (1975)
- കൊട്ടാരം വിൽക്കാനുണ്ട് (1975)
- കല്യാണ സൌഗന്ധികം (1975)
- ഹലോ ഡാർലിംങ്ങ് (1975)
- ധർമക്ഷേത്രേ കുരുക്ഷേത്രേ(1975)
- ക്രിമിനൽസ് (1975)
- ചുവന്ന സന്ധ്യകൾ (1975)
- ചുമട് താങ്ങി (1975)
- ചീഫ് ഗസ്റ്റ് (1975)
- ചീനവല (1975)
- ബോയ്ഫ്രണ്ട് (1975/I)
- ബാബുമോൻ (1975)
- ആലിബാബയും 41 കള്ളന്മാരും (1975)
- അഭിമാനം(1975)
- അരണ്യകാണ്ഡം (1975)
- യുദ്ധഭൂമി (1976)
- യക്ഷഗാനം (1976)
- വഴിവിളക്ക് (1976)
- വനദേവത (1976)
- സെക്സില്ല സ്റ്റണ്ടില്ല (1976)
- സീമന്തപുത്രൻ (1976)
- രാത്രിയിലെ യാത്രക്കാർ (1976)
- രാജയോഗം (1976)
- പുഷ്പശരം1976)
- പ്രിയംവദ (1976)
- പ്രസാദം (1976)
- പൊന്നി (1976)
- പിക് പോക്കറ്റ് (1976)
- പഞ്ചമി (1976)
- പാരിജാതം (1976)
- ഒഴുക്കിനെതിരെ ( നീയെന്റെ ലഹരി (1976)
- നീല സാരി (1976)
- മുത്ത് (1976)
- മോഹിനിയാട്ടം (1976)
- മാനസവീണ (1976)
- മല്ലനും മാതേവനും (1976)
- ലൈറ്റ് ഹൌസ് (1976)
- കായംകുളം കൊച്ചുണ്ണിയുടെ മകൻ (1976)
- കന്യാദാനം (1976)
- കാമധേനു (1976)
- ദ്വീപ് (1976)
- ചോറ്റാനിക്കര അമ്മ (1976)
- ചെന്നായ് വളർത്തിയ കുട്ടി (1976)
- അയൽക്കാരി (1976)
- അപ്പൂപ്പൻ (1976)
- അനുഭവം (1976)
- അമൃതവാഹിനി(1976)
- അമ്മിണി അമ്മാവൻ (1976)
- അമ്മ (1976)
- അജയനും വിജയനും (1976)
- അഭിനന്ദനം (1976)
- വ്യാമോഹം (1977)
- വിഷുക്കണി (1977)
- വീട് ഒരു സ്വർഗ്ഗം (1977)
- വരദക്ഷിണ (1977)
- തുറുപ്പ് ഗുലാൻ (1977)
- തോൽക്കാൻ എനിക്ക് മനസ്സില്ല (1977)
- സുജാത (1977)
- സൂര്യ കാന്തി (1977)
- സ്നേഹം (1977)
- ശുക്രദശ (1977)
- സത്യവാൻ സാവിത്രി (1977)
- സമുദ്രം (1977)
- രതി മന്മദൻ (1977)
- രണ്ട് ലോകം (1977)
- പരിവർത്തനം (1977)
- പഞ്ചാമൃതം (1977)
- നുരയും പതയും (1977)
- നിറകുടം (1977)
- നാലൂമണിപ്പൂക്കൾ (1977)
- മുറ്റത്തെ മുല്ല (1977)
- മോഹവും മുക്തിയും (1977)
- മിനിമോൾ (1977)
- മകം പിറന്ന മങ്ക (1977)
- ലക്ഷ്മി(1977)
- കണ്ണപ്പനുണ്ണി (1977)
- കടുവയെ പിടിച്ച കിടുവ (1977)
- ഇതാ ഇവിടെ വരെ (1977)
- ഗുരുവായൂർ കേശവൻ (1977)
- ചതുർവേദം (1977)
- ചക്രവർത്തിനി (1977)
- ഭാര്യാ വിജയം (1977)
- അപരാജിത (1977)
- അഞ്ജലി (1977)
- അമ്മായി അമ്മ (1977)
- അക്ഷയപാത്രം (1977)
- അകലെ ആകാശം (1977)
- ആദ്യപടം (1977)
- അച്ചാരം അമ്മിണി ഓശാരം ഓമന (1977) .... ഇഞ്ചക്കാട്ടിൽ കിട്ടുപിള്ള
- യാഗാശ്വം(1978)
- വാടകയ്ക്കൊരു ഹൃദയം (1978)
- [[തീരങ്ങൾ (1978)
- തമ്പുരാട്ടി (1978)
- സ്നേഹത്തിന്റെ മുഖങ്ങൾ (1978)
- ശത്രുസംഹാരം (1978)
- രഖുവംശം (1978)
- രതിനിർവ്വേദം (1978)
- ഓണപ്പുടവ (1978)
- നിവേദ്യം (1978)
- നക്ഷത്രങ്ങൾ കാവൽ (1978)
- മറ്റൊരു കർണ്ണൻ (1978)
- മണ്ണ്(1978)
- മദനോത്സവം (1978) ....ഫെഡറിക് മാർച്ച്
- കുടുമ്പം നമുക്ക് ശ്രീകോവിൽ (1978)
- കനൽക്കട്ടകൾ (1978)
- കൽപ്പ വൃക്ഷം (1978)
- കടത്തനാട്ട് മാക്കം (1978)
- ജയിക്കാനായി ജനിച്ചവൻ (1978)
- ജലതരംഗം (1978)
- ഇതാ ഒരു മനുഷ്യൻ (1978)
- ഗാന്ധർവവം (1978)
- ഈ ഗാനം മറക്കുമോ (1978)
- ഭാര്യയും കാമുകിയും (1978)
- ബന്ധനം (1978)
- ബലപരീക്ഷണം (1978)
- അവൾ വിശ്വസ്ത ആയിരുന്നു (1978)
- അശോകവനം (1978)
- അനുഭൂതികളുടെ നിമിഷം (1978)
- അടിമക്കച്ചവടം (1978)
- ആരും അന്യരല്ല (1978)
- ആന പാച്ചൻ (1978)
- വാർഡ് നം ഏഴ് (1979)
- വെള്ളായണി പരമു (1979)
- തുറമുഖം (1979)
- രക്തമില്ലാത്ത മനുഷ്യൻ (1979)
- പ്രഭു (1979)
- മനുഷ്യൻ (1979)
- കൌമാര പ്രായം (1979)
- കതിർമണ്ഡപം (1979)
- ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1979) .... ചെറിയാച്ചൻ
- രജനീഗന്ധി (1980)
- നായാട്ട് (1980)
- മീൻ (1980)
- കരിമ്പന (1980) .... സായിപ്പ്
- കലിക (1980)
- ഇത്തിക്കര പക്കി (1980) .... സുപ്രമുത്തയ്യൻ
- ദ്വിക് വിജയം (1980)
- അന്തഃപുരം (1980)
- അമ്മയും മക്കളും (1980)
- തീക്കളി (1981)
- തകിലുകൊട്ടാമ്പുറം (1981)
- സാഹസം (1981)
- പാതിരാസൂര്യൻ (1981)
- കൊടുമുടികൾ (1981)
- കള്ളൻ പവിത്രൻ (1981) .... പാത്രക്കച്ചവടക്കാരൻ
- ഇരട്ടിമധുരം (1981)
- എല്ലാം നിനക്ക് വേണ്ടി (1981)
- മുന്നേറ്റം (1981)
- വിധിച്ചതും കൊതിച്ചതും (1982)
- സ്നേഹപൂർവ്വം മീര (1982)
- ഒരു കുഞ്ഞ് ജനിക്കുന്നു (1982)
- ഓർമ്മക്കായ് (1982)
- ഓളങ്ങൾ (1982)
- നാഗമഠത്ത് തമ്പുരാട്ടി (1982)
- മയിലാഞ്ചി (1982)
- മധുര കുടുംബം (1982)
- കോരിത്തരിച്ച നാൾ (1982)
- കണി (1982)
- കാട്ടിലെ പാട്ട് (1982)
- ജമ്പുലിംഗം(1982)
- ഇളക്കങ്ങൾ (1982)
- ഗാനം (1982)
- എന്റെ മോഹങ്ങൾ പൂവണിഞ്ഞു (1982) .... ഈശ്വരൻ
- എനിക്കും ഒരു ദിവസം (1982)
- ചിരിയോചിരി (1982)
- ചില്ല് (1982) ....
- സന്ധ്യാവന്ദനം (1983)
- സന്ധ്യയ്ക്കു വിരിഞ്ഞ പൂവ് (1983)
- രുഗ്മ (1983) .... ഭട്ട്
- പിൻനിലാവ് (1983) .... പദ്മനാഭപ്പിള്ള
- ഊമക്കുയിൽ (1983)
- ഒന്ന് ചിരിക്കൂ (1983)
- നാണയം(1983)
- മണിയറ (1983)
- മഹാബലി (1983)
- കുയിലിനെ തേടി (1983) .... ഗണപതി അയ്യർ
- ജസ്റ്റിസ് രാജ (1983)
- ഇനിയെങ്കിലും (1983) ....പാറക്കൽ മത്തായി
- ഹിമവാഹിനി (1983) .... വാച്ചർ
- ഗുരുദക്ഷിണ (1983)
- എന്റെ കഥ (1983)
- എങ്ങനെ നീ മറക്കും (1983)
- ബെൽറ്റ് മത്തായി (1983) .... പോക്കർ
- അഷ്ടപതി (1983)
- ആദ്യത്തെ അനുരാഗം (1983)
- ആധിപത്യം (1983)
- ആരൂഡം (1983)
- വേട്ട (1984)
- വെപ്രാളം (1984)
- വെള്ളം (1984)
- തത്തമ്മേ പൂച്ച പൂച്ച (1984) .... ഗൊൺസാൽ വസ്
- സ്വന്തമെവിടെ ബന്ധമെവിടെ (1984) .... ഭാസ്കരമേനോൻ
- പാവം പൂർണ്ണിമ (1984)
- ഒന്നാണ് നമ്മൾ (1984) .... പത്മനാഭൻ നായർ
- മുത്തോട് മുത്ത് (1984) .... പ്രഭാകരൻ പിള്ള
- മണിത്താലി (1984)
- ലക്ഷ്മണ രേഖ (1984)
- കൂട്ടിനിളംകിളി (1984) .... വലിയ കുറുപ്പ്
- ജീവിതം (1984)
- ഇതാ ഇന്ന് മുതൽ (1984)
- എതിർപ്പുകൾ (1984)
- എന്റെ കളിത്തോഴൻ (1984)
- ഈണം (1984)
- ഇടവേളയ്ക്ക് ശേഷം (1984)
- അതിരാത്രം (1984) .... ലോന
- ഏപ്രിൽ 18 (1984) .... അഴിമതി നാറാപിള്ള
- ആൾക്കൂട്ടത്തിൽ തനിയെ (1984)
- പ്രിൻസിപ്പൽ ഒളിവിൽ (1985)
- പച്ച വെളിച്ചം (1985)
- ഒരിക്കൽ ഒരിടത്ത് (1985)
- നേരറിയും നേരത്ത് (1985)
- മുളമൂട്ടിൽ അടിമ (1985)
- മധുവിധുരാത്രി (1985)
- കിളിപ്പാട്ട് (1985)
- ആനയ്ക്കൊരുമ്മ (1985)
- ഈ തണലിൽ ഇത്തിരി നേരം (1985)
- അവിടത്തെപ്പോലെ ഇവിടേയും (1985)
- ഈറൻ സന്ധ്യ (1985)
- മാന്യമഹാജനങ്ങളേ (1985)
- അങ്ങാടിക്കപ്പുറത്ത്(1985)
- യാത്ര (1985) .... അച്ചൻ
- വൈകി ഓടുന്നവണ്ടി (1986)
- രാജാവിന്റെ മകൻ (1986) .... അച്ചൻ
- ഇനിയും കുരുക്ഷേത്രം (1986) .... ഗോവിന്ദപ്പിള്ള
- കാവേരി (1986)
- അടുക്കാൻ എന്തെളുപ്പം (1986) .... സാം ഡിയാഗോ
- നന്ദി വീണ്ടും വരിക(1986) ....വിഷ്ണു നമ്പൂതിരി
- പടയണി (1986)
- രാക്കുയിലിൻ രാഗസദസ്സിൽ (1986)
- കൊച്ചു തെമ്മാടി (1986)
- സർവ്വകലാശാല (1987)
- പുരുഷാർത്ഥം(1987)
- കാലം മാറി കഥ മാറി (1987)
- മണിവത്തൂരിലെ ആയിരം ശിവരാത്രികൾ (1987) .... നീനയുടെ അമ്മാവൻ
- ചക്കിക്കൊത്ത ചങ്കരൻ (1989) .... മാധവമേനോൻ
|}
സംവിധാനം ചെയ്ത ചിത്രങ്ങൾ
- രഘുവംശം(1978)
- അച്ചാരം അമ്മിണി ഓശാരം ഓമന(1977)
- ആദ്യപാഠം(1977)
പാടിയ ചിത്രങ്ങൾ
- മറവിൽ തിരിവ് സൂക്ഷിക്കുക - കടുവ...
- ലോട്ടറി ടിക്കറ്റ് - ഒരു രൂപ നോട്ട് കൊടുത്താൽ...
- ആഭിജാത്യം - തള്ള് തള്ള്...
- സ്ഥാനാർത്ഥി സാറാമ്മ - വോട്ടില്ല വോട്ടില്ല...
- ചക്രവാകം - വെളുത്ത വാവിനും...
- തെക്കൻകാറ്റ് - നീയേ ശരണം...
- സാക്ഷി - മാന്യന്മാരേ...
- കാട്ടുകുരങ്ങ് - കല്ലുകുളങ്ങരെ..
- ആദ്യകിരണങ്ങൾ - അനച്ചാൽ നാട്ടിലുള്ള...
- അമൃതവാഹിനി - അങ്ങാടിമരുന്നുകൾ...
അവലംബം
- ↑ http://www.mazhavilmanorama.com/shows/fiction/bhasi---bhahadur.html
- ↑ http://malayalam.webdunia.com/entertainment/film/profile/0803/29/1080329025_1.htm
- ↑ "അടൂർ ഭാസി അതുല്യനായ മഹാനടൻ". മനോരമ ഓൺലൈൻ. Archived from the original on 2013-01-30. Retrieved 2013 ഏപ്രിൽ 10.
{cite news}
: Check date values in:|accessdate=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-11. Retrieved 2018-02-17.
- ↑ https://www.m3db.com/artists/177
- ↑ http://cinidiary.com/searchpeople.php?searchtext=adoor%20bhasi&pigsection=Actor&Search=Search[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ബ്ലാക്ക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 738. 2012 ഏപ്രിൽ 16. Retrieved 2013 മെയ് 05.
{cite news}
: Check date values in:|accessdate=
and|date=
(help) - ↑ http://malayalam.webdunia.com/entertainment/film/profile/0803/29/1080329025_1.htm
- ↑ https://www.malayalachalachithram.com/profiles.php?i=93
- ↑ https://malayalam.filmibeat.com/celebs/adoor-bhasi/biography.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-06-19. Retrieved 2018-02-17.
- വെബ്ലോകം പ്രൊഫൈൽ Archived 2007-08-05 at the Wayback Machine.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് അടൂർ ഭാസി