ട്രാൻസ്‌നിസ്ട്രിയ

പ്രിഡ്നെസ്ട്രോവിയൻ മോൾഡാവിയൻ റിപ്പബ്ലിക്


  • [Република Молдовеняскэ
    Нистрянэ] Error: {Lang}: unrecognized language code: mol (help) (language?)
    Republica Moldovenească Nistreană

  • Приднестро́вская Молда́вская Респу́блика (Russian)
    Pridnestrovskaya Moldavskaya Respublika

  • Придністровська Молдавська Республіка (Ukrainian)
    Prydnistrovska Moldavska Respublika
Flag of ട്രാൻസ്‌നിസ്ട്രിയ
Flag
മുദ്ര of ട്രാൻസ്‌നിസ്ട്രിയ
മുദ്ര
ദേശീയ ഗാനം: 
Мы славим тебя, Приднестровье (Russian)
മൈ സ്ലാവിം ടെബ്യ, പ്രിഡ്നെസ്ടോവ്യേ  (റഷ്യൻ ഭാഷയിലെ വരികൾ മലയാളത്തിൽ)
ഞങ്ങൾ ട്രാൻസ്‌നിസ്ട്രിയയുടെ അപദാനങ്ങൾ പാടുന്നു
Location of ട്രാൻസ്‌നിസ്ട്രിയ
തലസ്ഥാനംടിറാസ്പോൾ
വലിയ നഗരംതലസ്ഥാനം
ഔദ്യോഗിക ഭാഷകൾ
വംശീയ വിഭാഗങ്ങൾ
(2005)
  • 32.1% മോൾഡോവക്കാർ
  • 30.4% റഷ്യക്കാർ
  • 28.8% ഉക്രൈൻ‌കാർ
  • 2.5% ബൾഗേറിയക്കാർ
  • 6.2% മറ്റുള്ളവർ / വ്യക്തമല്ലാത്തവർ
ഭരണസമ്പ്രദായംപ്രസിഡൻഷ്യൽ റിപ്പബ്ലിക്
• പ്രസിഡന്റ്
യെവ്ജനി ഷെവ്ചുക്ക്
• പ്രധാനമന്ത്രി
തത്യാന ടുറാൻസ്കായ
നിയമനിർമ്മാണസഭസുപ്രീം കൗൺസിൽ
ഭാഗികമായി മാത്രം അംഗീകാരം ലഭിച്ച രാജ്യം
• സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
1990 സെപ്റ്റംബർ 2
• ട്രാൻസ്‌നിസ്ട്രിയൻ യുദ്ധം
2 മാർച്ച് – 21 ജൂലൈ 1992
• അംഗീകാരം
3 ഐക്യരാഷ്ട്രസഭയിൽ അംഗമല്ലാത്ത രാജ്യങ്ങൾc
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
4,163 കി.m2 (1,607 ച മൈ)
•  ജലം (%)
2.35
ജനസംഖ്യ
• 2012 estimate
517,963[1]
• 2004 census
555,347
•  ജനസാന്ദ്രത
124.6/കിമീ2 (322.7/ച മൈ)
നാണയവ്യവസ്ഥട്രാൻസ്‌നിസ്ട്രിയൻ റൂബിൾd (PRB)
സമയമേഖലUTC+2 (കിഴക്കൻ യൂറോപ്യൻ സമയം)
• Summer (DST)
UTC+3 (കിഴക്കൻ യൂറോപ്യൻ വേനൽക്കാല സമയം)
കോളിംഗ് കോഡ്+373e
ഇൻ്റർനെറ്റ് ഡൊമൈൻnonef
  1. റഷ്യൻ ഭാഷയാണ് പ്രധാന ഔദ്യോഗിക ഭാഷ. പൊതുവിൽ ആശയവിനിമയത്തിനുപയോഗിക്കുന്ന ഭാഷയും ഇതുതന്നെ.
  2. ഭാഷാശാസ്ത്രപരമായി റൊമാനിയൻ ഭാഷയ്ക്ക് തുല്യം.
  3. വിഘടിച്ചുപോയ റിപ്പബ്ലിക് ഓഫ് അബ്‌ഘാസിയ, നഗോർണോ കാരബാക്ക് റിപ്പബ്ലിക്, സൗത്ത് ഒസ്സെഷ്യ എന്നിവ മാത്രം
  4. മോൾഡോവൻ ലെവു മോൾഡോവൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലും സെക്യൂരിറ്റി പ്രദേശങ്ങളിലും ഉപയോഗിക്കുന്നു.
  5. +373 5 and +373 2.
  6. .ru, .md ചിലപ്പോൾ ഉപയോഗിക്കുന്നു
ട്രാൻസ്‌നിസ്ട്രിയയുടെ ഭൂപടം

ട്രാൻസ്‌നിസ്ട്രിയ (ട്രാൻസ്-ഡ്നൈസ്റ്റർ ട്രാൻസ്ഡ്നിസ്ട്രിയ എന്നീ പേരുകളിലും അറിയപ്പെടുന്നു) ഒരു വിഘടിതപ്രദേശമാണ്. ഡ്നൈസ്റ്റർ നദിക്കും മോ‌ൾഡോവയുടെ ഉക്രൈനുമായുള്ള കിഴക്കൻ അതിർത്തിക്കുമിടയ്ക്കു കിടക്കുന്ന ഒരു തുണ്ടു ഭൂമിയാണിത്. 1990-ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനും പ്രത്യേകിച്ച് 1992-ലെ ട്രാൻസ്‌നിസ്ട്രിയൻ യുദ്ധത്തിനും ശേഷം ഈ പ്രദേശം പ്രിഡ്നിസ്ട്രോവിയൻ മോൾഡാവിയൻ റിപ്പബ്ലിക് (പി.എം.ആർ. പ്രിഡ്നിസ്ട്രോവീ എന്നും അറിയപ്പെടുന്നു) എന്ന പരക്കെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത റിപ്പബ്ലിക്കായാണ് നിലനിൽക്കുന്നത്. ഡ്നൈസ്റ്റർ നദിക്ക് കിഴക്കുള്ള പ്രദേശങ്ങൾ തങ്ങളുടേതാണെന്നാണ് ഈ രാജ്യം അവകാശപ്പെടുന്നത്. പടിഞ്ഞാറൻ തീരത്തുള്ള ബെൻഡർ നഗരവും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും തങ്ങളുടേതാണെന്നും ഇവർ അവകാശപ്പെടുന്നുണ്ട്. റിപ്പബ്ലിക് ഓഫ് മോൾഡോവ ഈ രാജ്യത്തെ അംഗീകരിക്കുന്നില്ല. ട്രാൻസ്‌നിസ്ട്രിയയുടെ നിയന്ത്രണത്തിലുള്ള ഭൂരിഭാഗം പ്രദേശങ്ങ‌ളും തങ്ങളുടേതാണെന്നാണ് മോൾഡോവ അവകാശപ്പെടുന്നത്. ഈ പ്രദേശം ട്രാൻസ്‌നിസ്ട്രിയ എന്ന പ്രത്യേക നിയമാവസ്ഥയുള്ള സ്വയംഭരണപ്രദേശത്തിന്റെ ([Unitatea teritorială autonomă cu statut juridic special Transnistria] Error: {Lang}: unrecognized language code: mol (help))[2] ഭാഗമായാണ് (സ്ട്രിൻഗ നിസ്ട്രൂലൂയി അല്ലെങ്കിൽ "ഡ്നൈസ്റ്ററിന്റെ ഇടതു തീരം")[3][4][5] മോൾഡോവ കണക്കാക്കുന്നത്.

സോവിയറ്റ് യൂണിയൻ വിഘടിച്ചശേഷം മോൾഡോവയും ഇതിൽ നിന്ന് വിഘടിച്ചുപോയ അംഗീകാരമില്ലാത്ത ട്രാൻസ്‌നിസ്ട്രിയ എന്ന പ്രദേശവും തമ്മിലുള്ള സ്പർദ്ധ യുദ്ധത്തിലേയ്ക്ക് വഴുതിവീണു. 1992 മാർച്ചിലാണ് യുദ്ധം തുടങ്ങിയത്. 1992 ജൂലൈ മാസത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടതോടെ യുദ്ധം അവസാനിച്ചു. ഈ കരാറിന്റെ അടിസ്ഥാനത്തിൽ മൂന്നു കക്ഷികളുള്ള (റഷ്യ, മോൾഡോവ, ട്രാൻസ്‌നിസ്ട്രിയ) സംയുക്ത നിയന്ത്രണക്കമ്മീഷൻ നദിയുടെ ഇരുവശത്തുമുള്ള ഇരുപത് പ്രദേശങ്ങൾ ചേർന്ന സൈന്യരഹിത ഭൂമിയിലെ സുരക്ഷയും മറ്റും നോക്കിനടത്തും. വെടിനിർത്തൽ തുടരുന്നുണ്ടെങ്കിലും ഈ പ്രദേശത്തിന്റെ രാഷ്ട്രീയ നില ഇതുവരെ ഒരു തീരുമാനമാക്കാൻ സാധിച്ചിട്ടില്ല. അന്താരാഷ്ട്രതലത്തിൽ അംഗീകാരമില്ല എങ്കിലും ഫലത്തിൽ ട്രാൻസ്‌നിസ്ട്രിയ ഒരു സ്വതന്ത്ര രാജ്യമാണ്.[6][7][8][9] സ്വന്തം ഭരണകൂടവും, പാർലമെന്റും, സൈന്യവും, പോലീസും, പോസ്റ്റൽ സംവിധാനവും നാണയവുമുള്ള ഒരു പ്രസിഡൻഷ്യൽ റിപ്പബ്ലിക്കായാണ് ട്രാൻസ്‌നിസ്ട്രിയ സ്വന്തം ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ട്രാൻസ്‌നിസ്ട്രിയയുടെ ഭരണകർത്താക്കൾ ഒരു ഭരണഘടനയും കൊടിയും ദേശീയഗാനവും രാഷ്ട്രീയ മുദ്രയും സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും 2005-ൽ മോൾഡോവയും ഉക്രൈനും തമ്മിലുണ്ടാക്കിയ കരാറനുസരിച്ച് ഉക്രൈനിയൻ അതിർത്തിവഴി ചരക്കുകൾ കയറ്റുമതി ചെയ്യാൻ ശ്രമിക്കുന്ന എല്ലാ ട്രാൻസ്നിസ്ട്രിയൻ കമ്പനികളും മോൾഡോവൻ ഉദ്യോഗസ്ഥരിൽ നിന്ന് രജിസ്ട്രേഷൻ നേടിയിരിക്കണം.[10] 2005-ൽ യൂറോപ്യൻ യൂണിയൻ ബോർഡർ അസിസ്റ്റൻസ് മിഷൻ റ്റു മോൾഡോവ ആൻഡ് ഉക്രൈൻ പ്രവർത്തനമാരംഭിച്ച ശേഷമായിരുന്നു ഈ കരാർ നിലവിൽ വന്നത്.[11] മിക്ക ട്രാൻസ്‌നിസ്ട്രിയക്കാർക്കും മോൾഡോവൻ പൗരത്വമുണ്ട്.[12] പക്ഷേ റഷ്യൻ പൗരത്വവും ഉക്രൈനിയൻ പൗരത്വവുമുള്ള പല ട്രാൻസ്‌നിസ്ട്രിയക്കാരുമുണ്ട്.

റഷ്യൻ സൈന്യം നിലയുറപ്പിച്ചിരിക്കുന്നതിനാൽ, "ഫലത്തിൽ റഷ്യയുടെ നിയന്ത്രണത്തിൻ കീഴിലോ കാര്യമായ സ്വാധീനത്തിൻ കീഴിലോ ആണ് ഈ പ്രദേശ"മെന്നാണ് മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കോടതി കണക്കാക്കുന്നത്.[13]

നഗോർണോ-കാരബാഖ്, അബ്ഘാസിയ, സൗത്ത് ഒസ്സെഷ്യ എന്നിവയെപ്പോലെ ട്രാൻസ്‌നിസ്ട്രിയയും സോവിയറ്റ് യൂണിയൻ തകർന്നതിനു ശേഷം "തണുത്തുറ‌ഞ്ഞ പോരാട്ടം" നിലനിൽക്കുന്ന ഒരു പ്രദേശമായി കണക്കാക്കപ്പെടുന്നു.[14][15] അംഗീകാരമില്ലാത്ത ഈ നാലു രാജ്യങ്ങളും പരസ്പരം സൗഹാർദ്ദപരമായ ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. ഈ രാജ്യങ്ങൾ കമ്യൂണിറ്റി ഫോർ ഡെമോക്രസി ആൻഡ് ദി റൈറ്റ്സ് ഓഫ് നേഷൻസ് എന്ന സംഘടനയും രൂപീകരിച്ചിട്ടുണ്ട്.[16][17][18]

അവലംബം

  1. "Moldova". Citypopulation. 2012-01-01. Retrieved 2012-12-20.
  2. Law № 173 from 22.07.2005 "About main notes about special legal status of settlements of left bank of Dnestr (Transnistria)": Moldovan Archived 2013-01-15 at the Wayback Machine., Russian Archived 2013-01-15 at the Wayback Machine.
  3. "CIA World factbook Moldova. territorial unit: Stinga Nistrului (Transnistria)". cia.gov. Archived from the original on 2012-05-27. Retrieved 2012-06-30.
  4. Herd, Graeme P.; Moroney, Jennifer D. P. (2003). Security Dynamics in the Former Soviet Bloc. Routledge. ISBN 0-415-29732-X.
  5. Zielonka, Jan (2001). Democratic Consolidation in Eastern Europe. Oxford University Press. ISBN 0-19-924409-X.
  6. Jos Boonstra, Senior Researcher, Democratisation Programme, FRIDE. Moldova, Transnistria and European Democracy Policies Archived 2018-08-08 at the Wayback Machine., 2007
  7. Hinteregger, Gerald; Heinrich, Hans-Georg (2004). Russia – Continuity and Change. Springer. p. 174. ISBN 3-211-22391-6.
  8. Rosenstiel, Francis; Lejard, Edith; Boutsavath, Jean; Martz, Jacques (2002). Annuaire Europeen 2000/European Yearbook 2000. Martinus Nijhoff Publishers. ISBN 90-411-1844-6.
  9. Barry Bartmann, Tozun. Bahcheli (2004). De Facto States: The Quest for Sovereignty. Routledge. ISBN 0-7146-5476-0.
  10. European Union Border Assistance Mission to Moldova and Ukraine (EUBAM) Archived 2017-10-16 at the Wayback Machine., November 2007
  11. "Background - EU Border Assistance Mission to Moldova and Ukraine". Eubam.org. Archived from the original on 2013-05-11. Retrieved 2013-05-30.
  12. Der n-tv Atlas. Die Welt hinter den Nachrichten. Bertelsmann Lexikon Institut. 2008. page 31
  13. Grand Chamber judgment in the case of Ilaşcu and others v. Moldova and Russia, European Court of Human Rights, 349, 8 July 2004
  14. OSCE: De Gucht Discusses Montenegro Referendum, Frozen Conflicts, GlobalSecurity.org, Radio Free Europe/Radio Liberty, May 2006
  15. Vladimir Socor, Frozen Conflicts in the Black Sea-South Caucasus Region Archived 2013-06-05 at the Wayback Machine., IASPS Policy Briefings, 1 March 2004
  16. (in Russian) "Абхазия, Южная Осетия и Приднестровье признали независимость друг друга и призвали всех к этому же". Newsru. 2006-11-17. Retrieved 2008-08-31.
  17. "THE PRIDNESTROVIEN MOLDAVIAN REPUBLIC". The Ministry of Foreign Affairs of the PMR. Retrieved 2012-05-01.
  18. Vichos, Ioannis F. ""Moldova's Energy Strategy and the "Frozen Conflict" of Transnistria"". Ekemeuroenergy.org. Archived from the original on 2013-06-15. Retrieved 2013-05-30.

പുറത്തേയ്ക്കുള്ള കണ്ണികൾ

പ്രാദേശിക ലിങ്കുകൾ