സ്പെൿട്രോസ്കോപ്പി
ദ്രവ്യവും പ്രസരിക്കുന്ന ഊർജ്ജവും തമ്മിലുള്ള പ്രതിപ്രവർത്തനത്തെപ്പറ്റിയുള്ള പഠനമാണ് സ്പെൿട്രോസ്കോപ്പി. സാമ്പ്രദായികമായി, ഒരു പ്രിസം ഉപയോഗിച്ചു പ്രകാശത്തെ അതിന്റെ തരംഗദൈർഘ്യം അനുസരിച്ച് വേർതിരിച്ചതിനെപ്പറ്റിയുള്ള പഠനത്തിൽ നിന്നുമാണ്(പ്രകീർണ്ണനം) സ്പെൿട്രോസ്കോപ്പിയുടെ ഉദ്ഭവം. പിന്നീട്, പ്രസരിക്കുന്ന ഏതു തരം പ്രസരിത ഊർജ്ജവുമായും അതിന്റെ തരംഗദൈർഘ്യത്തിന്റെ സ്വഭാവം അനുസരിച്ചുള്ള പ്രതിപ്രവർത്തനത്തെ ഉൾക്കൊള്ളുന്ന തരത്തിൽ ഈ ആശയം വിപുലമാക്കുകയും ചെയ്തു. സ്പെൿട്രോസ്കോപ്പിൿ ദത്തങ്ങൾ എപ്പോഴും ഒരു സ്പെൿട്ര രൂപത്തിൽ ആയിരിക്കും ലഭിക്കുക.
ആമുഖം
സ്പെൿട്രോസ്കോപ്പി ,സ്പെൿട്രോഗ്രാഫി എന്നീ വാക്കുകൾ തരംഗദൈർഘ്യവുമായി ബന്ധപ്പെട്ട് വികിരണങ്ങളുടെ തീവ്രത അളക്കാനുള്ള പ്രവർത്തനവുമായി ചേർത്ത് ഉപയോഗിക്കുന്നു.പരീക്ഷണാത്മക സ്പെൿട്രോസ്കോപ്പിൿ രീതിയുമായി ചേർത്താണ് സൂചിപ്പിക്കുന്നത്. പ്രത്യേക അളവുപകരണങ്ങൾ, സ്പെൿട്രോമീറ്റേഴ്സ്, സ്പെൿട്രോഗ്രാഫുകൾ, സ്പെൿട്രൽ അനലൈസറുകൾ എന്നിങ്ങനെയൊക്കെ സൂചിപ്പിക്കാറുണ്ട്. ദിനേനയുള്ള നിറങ്ങളുടെ നിരീക്ഷണങ്ങളെ സ്പെൿട്രോസ്കോപ്പിയുമായി ബന്ധിക്കാവുന്നതാണ്. നിയോൺ വിളക്കുകൾ ആറ്റോമിക സ്പെൿട്രോസ്കോപ്പിയുടെ നേരിട്ടുള്ള ഉപയോഗത്തിന് ഉദാഹരണമാണ്. നിയോണും അതുപോലുള്ള കുലീനവാതകങ്ങൾക്ക് സവിശേഷമായ ഉൽസർജ്ജന ആവൃത്തികളുണ്ട്(ഇതാണു നിറങ്ങൾ എന്നു നാം വിളിക്കുന്നത്).നിയോൺ വിളക്കിൽ ഈ ഉൽസർജനം നടക്കുന്നതു ഇലക്ട്രോണുകൾ വാതകങ്ങളുമായി ഇടിക്കുന്നതാണ്.മഷികളിലും നിറങ്ങളിലും പെയ്ന്റ്കളിലും സ്പെക്റററൽ സ്വഭാവങ്ങൾ വ്യത്യസ്തമായ രാസവസ്തുക്കൾ അടങ്ങിയതാണ്.
തത്വം
അനുനാദവും അനുനാദത്തിനനുസരിച്ചുള്ള തരംഗദൈർഘ്യവും ആണ് സ്പെൿട്രോസ്കോപ്പിയുടെ അടിസ്ഥാൻ തത്ത്വം.
വിവിധ രീതികൾ
പല തരം സ്പെൿട്രോസ്കോപ്പികൾ
- അക്കുസ്റ്റിൿ റിസോണൻസ് സ്പെൿട്രോസ്കോപ്പി
- ഓഗർ സ്പെൿട്രോസ്കോപ്പി
- കാവിറ്റി റിംഗ് സ്പെൿട്രോസ്കോപ്പി
- കാവിറ്റി രിങ് ഡവുൺ സ്പെൿട്രോസ്കോപ്പി
- സർക്കുലർ ദൈക്രോയിസം സ്പെൿട്രോസ്കോപ്പി
- കൊഹെരെന്റ് അന്റി-സ്റ്റ്രോക്ക്സ്പെൿട്രോസ്കോപ്പി
- കോൾഡ്വേപ്പർ ആറ്റോമിക് ഫ്ലൂറസന്റ് സ്പെൿട്രോസ്കോപ്പി
പ്രയോഗ സാദ്ധ്യതകൾ
kush