അമെരിസിയം

95 plutoniumamericiumcurium
Eu

Am

(Uqp)
വിവരണം
പേര്, പ്രതീകം, അണുസംഖ്യ americium, Am, 95
കുടുംബം actinides
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 7, f
രൂപം silvery white sometimes yellow
സാധാരണ ആറ്റോമിക ഭാരം (243)  g·mol−1
ഇലക്ട്രോൺ വിന്യാസം [Rn] 5f7 7s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 25, 8, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 12  g·cm−3
ദ്രവണാങ്കം 1449 K
(1176 °C, 2149 °F)
ക്വഥനാങ്കം 2880 K
(2607 °C, 4725 °F)
ദ്രവീകരണ ലീനതാപം 14.39  kJ·mol−1
Heat capacity (25 °C) 62.7  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 1239 1356        
Atomic properties
ക്രിസ്റ്റൽ ഘടന hexagonal
ഓക്സീകരണാവസ്ഥകൾ 6, 5, 4, 3
(amphoteric oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.3 (Pauling scale)
അയോണീകരണ ഊർജ്ജം 1st: 578 kJ/mol
Atomic radius 175  pm
Miscellaneous
Magnetic ordering no data
താപ ചാലകത (300 K) 10  W·m−1·K−1
CAS registry number 7440-35-9
Selected isotopes
Main article: Isotopes of അമെരിസിയം
iso NA half-life DM DE (MeV) DP
241Am syn 432.2 y SF - -
α 5.638 237Np
242mAm syn 141 y IT -
α 238Np
SF -
243Am syn 7370 y SF - -
α 5.438 239Np
അവലംബങ്ങൾ

അണുസംഖ്യ 95 ആയ മൂലകമാണ് അമെരിസിയം. Am ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ (മനുഷ്യ നിർ‌മിത) മൂലകമാണ്. റേഡിയോ ആക്ടീവായ ഈ ലോഹ ആക്ടിനൈഡ് 1944ൽ ആണ് ആദ്യമായി നിർമ്മിക്കപ്പെട്ടത്. ന്യൂട്രോൺ കണങ്ങളെ പ്ലൂട്ടോണിയവുമായി കൂട്ടിമുട്ടിപ്പിച്ചായിരുന്നു അത്. യൂറോപ്പിയത്തിന് പേരിട്ട രീതിയിൽ അമെരിക്കാസുമായി (ഉത്തര-ദക്ഷിണ അമേരിക്കൻ വൻകരകളെ ചേർത്ത് വിളിക്കുന്ന പേര്) ബന്ധപ്പെടുത്തി ഈ മൂലകത്തെ അമെരിസിയം എന്ന് നാമകരണം ചെയ്തു.

പ്രത്യേകതകൾ

ശുദ്ധമായ അമെരിസിയത്തിന് വെള്ളികലർന്ന വെള്ള തിളക്കമുണ്ട്. റൂം താപനിലയിൽ ഈർപ്പമില്ലാത്ത വായുവിൽ പതുക്കെ നാശനം സംഭവിക്കുന്നു. പ്ലൂട്ടോണിയത്തേക്കാളും നെപ്റ്റ്യൂണിയത്തേക്കാളും വെള്ളി നിറമുള്ളതാണ്. നെപ്റ്റ്യൂണിയത്തേക്കാളും യുറേനിയത്തേക്കാളും വലിവ്ബലവുമുണ്ട്. 241Am ന്റെ ആൽഫ ഉൽസർജനം റേഡിയത്തിന്റേതിനേക്കാൾ മൂന്നിരട്ടിയാണ്. ഗ്രാം ഭാരം 241Am ശക്തിയേറിയ ഗാമ കിരണങ്ങൾ പുറത്തുവിടുന്നു. ഈ മൂലകം കൈകാര്യം ചെയ്യുന്നയാളിൽ ഇത് സാരമായ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

ഉപയോഗങ്ങൾ

കിലോഗ്രാം അളവിൽ ഉൽ‌പാദിപ്പിക്കപ്പെടുന്ന ഈ മൂലകത്തിന് ചില ഉപയോഗങ്ങളുണ്ട്. താരതമ്യേന ശുദ്ധമായ അളവിൽ നിർമ്മിക്കാവുന്നതിനാൽ 241Am ഐസോട്ടോപ്പ് ആണ് കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. കൃത്രിമ മൂലകങ്ങളിൽ വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന ഒരേയൊരു മൂലകമാണ് അമെരിസിയം. വീടുകളിൽ ഉപയോഗിക്കുന്ന പുക കണ്ടുപിടിക്കുന്ന ഉപകരണത്തിന്റെ‌(smoke detector) ഒരുതരത്തിൽ വളരെരെ ചെറിയ അളവിൽ (ഏകദേശം 0.2 മൈക്രോഗ്രാം) അമെരിസിയം ഉപയോഗിക്കുന്നു. അയോണീകരണ റേഡിയേഷന്റെ സ്രോതസ്സായിട്ടാണിത്.

ചരിത്രം

ഷിക്കാഗോ സർ‌വകലാശാലയിലെ യുദ്ധകാല മെറ്റലർജിക്കൽ പരീക്ഷണശാലയിലെ ഗ്ലെൻ ടി.സീബോർഗ്, ലിയോൺ ഒ.മോർഗൻ, റാല്ഫ് എ.ജെയിംസ്, ആൽബെർട്ട് ഗിയോർസോ എന്നിവർ ചേർന്നാണ് ആദ്യമായി അമെരിസിയം സൃഷ്ടിച്ചത്. 1944ൽ ആയിരുന്നു അത്. ഈ പുതിയ മൂലകം അതിന്റെ ഓക്സൈഡുകളിൽനിന്നും വളരെ സങ്കീർണ്ണമായ അനേകം ഘട്ടങ്ങളുള്ള പ്രക്രിയയിലൂടെയാണ് വേർതിരിക്കുന്നത്.

സംശ്ലേഷണവും വേർതിരിക്കലും

ഭൗതികഗുണങ്ങൾ

രാസഗുണങ്ങൾ