സംക്രമണ ലോഹം

രസതന്ത്രത്തിൽ സംക്രമണ ലോഹം (സംക്രമണ മൂലകം എന്നും പറയുന്നു) എന്നതിന് രണ്ട് നിർവചനങ്ങൾ നിലവിലുണ്ട്.

  • ആവർത്തനപ്പട്ടികയിലെ ഡി-ബ്ലോക്കിലുള്ള , സിങ്ക്, കാഡ്മിയം, മെർക്കുറി എന്നിവയുൾപ്പെടെയുള്ള മൂലകങ്ങൾ ഇങ്ങനെ അറിയപ്പെടുന്നു. ഇത് ആവർത്തനപ്പട്ടികയിൽ 3 മുതൽ 12 വരെയുള്ള ഗ്രൂപ്പുകളാണ്‌.
  • ഐ.യു.പി.എ.സി യുടവചന പ്രകാരം, "അപൂർണ്ണമായ ഡി ഉപ-ഷെൽ ഉള്ളതോ അല്ലെങ്കിൽ അപൂർണ്ണമായ ഡി ഉപ-ഷെൽ ഉള്ളതായ ധന അയോണുകൾ നൽകുന്ന മൂലകങ്ങൾ ആണ്‌ സംക്രമണ ലോഹങ്ങൾ." ഈ നിർവചന പ്രകാരം സിങ്ക്, കാഡ്മിയം, മെർക്കുറി* എന്നിവ സംക്രമണ ലോഹങ്ങളല്ല.

(* 2007 സെപ്റ്റംബറിൽ മെർക്കുറി(IV) ഫ്ലൂറൈഡ് (HgF4)എന്ന സംയുക്തത്തിന്റെ നിർമ്മാണത്തെപറ്റിയുള്ള വാർത്ത വന്നതോടെ മെർക്കുറി ഒരു സംക്രമണ മൂലകമാണെന്ന് പല രസതന്ത്രജ്ഞരും വിധിയെഴുതി. എന്നാൽ പിന്നീട് നടന്ന ഒരു പരീക്ഷണത്തിലും (2016 വരെ) ഈ സംയുക്തം നിർമ്മിക്കാനായില്ല)