ബെർകിലിയം

97 ക്യൂറിയംബെർകിലിയംകാലിഫോർണിയം
Tb

Bk

(Uqs)
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ബെർകിലിയം, Bk, 97
കുടുംബം ആക്ടിനൈഡ്
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 7, f
രൂപം കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
വെള്ളികലർന്നവെള്ളയോ
മെറ്റാലിക് ചാരനിറമോ
ആയിരിക്കാം
സാധാരണ ആറ്റോമിക ഭാരം (247)  g·mol−1
ഇലക്ട്രോൺ വിന്യാസം [Rn] 5f9 7s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 27, 8, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) (alpha) 14.78  g·cm−3
സാന്ദ്രത (near r.t.) (beta) 13.25  g·cm−3
ദ്രവണാങ്കം (beta) 1259 K
(986 °C, 1807 °F)
Atomic properties
ഓക്സീകരണാവസ്ഥകൾ 3, 4
ഇലക്ട്രോനെഗറ്റീവിറ്റി 1.3 (Pauling scale)
അയോണീകരണ ഊർജ്ജം 1st: 601 kJ/mol
Miscellaneous
ക്രിസ്റ്റൽ ഘടന hexagonal close-packed
Magnetic ordering no data
താപ ചാലകത (300 K) 10  W·m−1·K−1
CAS registry number 7440-40-6
Selected isotopes
Main article: Isotopes of ബെർകിലിയം
iso NA half-life DM DE (MeV) DP
245Bk syn 4.94 d ε 0.810 245Cm
α 6.455 241Am
246Bk syn 1.8 d α 6.070 242Am
ε 1.350 246Cm
247Bk syn 1380 y α 5.889 243Am
248Bk syn >9 y α 5.803 244Am
249Bk syn 330 d α 245Am
SF -
β- 249Cf
അവലംബങ്ങൾ

അണുസംഖ്യ 97 ആയ മൂലകമാണ് ബെർകിലിയം. Bk ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ(മനുഷ്യനിർമിത) മൂലകമാണ്. ഈ റേഡിയോ ആക്ടീവ് ലോഹം ആക്ടിനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്നു. ഇത് ആദ്യമായി നിർമ്മിക്കപ്പെട്ടത് അമെരിസിയത്തിലേക്ക് ആൽ‌ഫ കണങ്ങളെ(ഹീലിയം അയോൺ) കൂട്ടിയിടിപ്പിച്ചാണ്. കൃത്രിമമായി നിർമ്മിക്കപ്പെട്ട ട്രാൻസ്‌യുറാനിക് മൂലകങ്ങളിൽ അഞ്ചാമത്തേതാണിത്.

ശ്രദ്ധേയമായ സ്വഭാവസവീശേഷതകൾ

2004 വരെയുള്ള വിവരങ്ങളനുസരിച്ച് ഈ മൂലകം ഇതേവരെ ശുദ്ധമൂലകരൂപത്തിൽ വേർതിരിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇത് വായുവിൽ എളുപ്പം ഓക്സീകരിക്കപ്പെടുന്ന ഒരു വെള്ളിനിറമുള്ള മൂലകമായിരിക്കുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഉയർന്ന താപനിലയിൽ നേർപ്പിച്ച ധാതു അമ്ലങ്ങളിൽ (mineral acids) ഇത് ലയിക്കുമെന്നും കരുതപ്പെടുന്നു.

എക്സ്-കിരണ വിഭംഗന രീതി (X-ray diffraction) ഉപയോഗിച്ച് ബെർകിലിയം ഡയോക്സൈഡ് (BkO2), ബെർകിലിയം ഫ്ലൂറൈഡ് (BkF3), ബെർകിലിയം ഓക്സിക്ലോറൈഡ് (BkOCl), ബെർകിലിയം ട്രയോക്സൈഡ് (Bk2O3) തുടങ്ങിയ പല ബെർകിലിയം സം‌യുക്തങ്ങളും തിരിച്ചറിയപ്പെട്ടിട്ടുണ്ട്.

ശരീരത്തിലെ അസ്ഥികോശങ്ങൾ മറ്റ് ആക്ടിനൈഡുകളേപ്പോലെത്തന്നെ ബെർകിലിയത്തേയും വലിച്ചെടുക്കുന്നു (Bio-accumulation). ഇങ്ങനെ ശരീരത്തിന് കേടുപാടുകളുണ്ടാക്കുകയും ചെയ്യുന്നു.

ചരിത്രം

ബെർകിലിയം ആദ്യമായി നിർമിച്ചത് ഗ്ലെൻ ടി. സീബോർഗ്, ആൽബെർട്ട് ഗിയോർസോ, സ്റ്റാൻലി ജി.തോംസൺ, കെന്നെത്ത് സ്ട്രീറ്റ് ജൂനിയർ എന്നിവർ ചേർന്നാണ്. 1949 ഡിസംബറിൽ ബെർകിലിയിൽ കാലിഫോർണിയ സർകലാശാലയിൽ വച്ചായിരുന്നു അത്. ഒരു മില്ലിഗ്രാം 241Amലേക്ക് സൈക്ലോട്രാൻ ഉപയോഗിച്ച് ആൽ‌ഫ കണങ്ങളെ കൂട്ടിമുട്ടിക്കുകയാണ് അവർ ചെയ്തത്. 4.5 മണിക്കൂർ അർദ്ധായുസുള്ള 243Bkഉം രണ്ട് സ്വതന്ത്ര ന്യൂട്രോണുകളുമായിരുന്നു ആ പ്രവർത്തനത്തിലെ ഉൽ‌പന്നങ്ങൾ.

ബെർകിലിയത്തിന്റെ ഏറ്റവും അധികംകാലം നിലനിന്ന ഐസോട്ടോപ്പുകളിലൊന്നായ 249Bk(അർദ്ധായുസ്-330 ദിവസം), ന്യൂട്രോണുകളുടെ ശക്തമായ രശ്മി244Cmൽ പതിപ്പിച്ചാണ് നിർമിച്ചത്.

ഐസോട്ടോപ്പുകൾ

ഇതുവരെ ബെർകിലിയത്തിന്റെ 19 റേഡിയോഐസോട്ടോപ്പുകൾ കണ്ടുപിടക്കപ്പെട്ടു. അവയിൽ ഏറ്റവും സ്ഥിരതയുള്ളവ 1380 വർഷം അർദ്ധായുസുള്ള 247Bk , 9 വർഷത്തേക്കാൾ അൽ‌പംകൂടെ അർദ്ധായുസുള്ള 248Bk , 330 ദിവസം അർദ്ധായുസുള്ള 249Bk എന്നിവയാണ്. ബാകിയുള്ള റേഡിയോആക്ടീവ് ഐസോട്ടോപ്പുകളെല്ലത്തിന്റെയും അർദ്ധായുസ് 5 ദിവസത്തിലും കുറവാണ്. അവയിൽത്തന്നെ ഭൂർഭാഗത്തിന്റെയും അർദ്ധായുസ് 5 മണിക്കൂറിൽ താഴെയാണ്.