പോളിനേഷ്യ

ശാന്തസമുദ്രത്തിന്റെ മധ്യ ഭാഗത്തും തെക്ക് ഭാഗത്തും ഉള്ള ആയിരത്തിൽ പരം ദ്വീപുകൾ ഉൾപെട്ട പ്രദേശത്തെ പോളിനേഷ്യ എന്നു വിളിക്കുന്നു. പോളിനേഷ്യൻ ത്രികോണത്തിൻറെ ഉള്ളിൽ വരുന്ന ദ്വീപുകളെ പോളിനേഷ്യ എന്നു നിർവചിക്കാം. ഹവായി , ന്യൂസിലൻഡ്, ഈസ്റ്റർ ദ്വീപുകൾ എന്നിവ യോജിപ്പിച്ചാൽ ലഭിക്കുന്ന ത്രികോണത്തെയാണ് പോളിനേഷ്യൻ ത്രികോണം എന്നു വിളിക്കുന്നത്.

നിരവധി ദ്വീപുകൾ എന്നാണ്‌ പോളിനേഷ്യ എന്ന പദത്തിൻറെ അർത്ഥം. സമോവ, ഫ്രഞ്ച് പോളിനേഷ്യ, ടുവാലു എന്നിവ പോളിനേഷ്യയിൽ ഉൾപെട്ട പ്രധാന ദ്വീപ സമൂഹങ്ങൾ ആണ്. മൈക്രോനേഷ്യ, മെലനേഷ്യ, പോളിനേഷ്യ എന്നീ പ്രദേശങ്ങളെ ചേർത്ത് ഓഷ്യാനിയ എന്നു വിളിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

Wiktionary
Wiktionary
പോളിനേഷ്യ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക